കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; മികച്ച നടൻ മോഹന്‍ലാല്‍, കുപ്രസിദ്ധ പയ്യന്‍ മികച്ച ചിത്രം..!!

83

42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു, മലയാളത്തിന്റെ അഭിമാന താരം മോഹൻലാൽ ആണ് മികച്ച നടൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ഒടിയനിലെ അഭിനയത്തിന് ആണ് മോഹൻലാൽ മികച്ച നടൻ ആയത്.

മധുപാൽ സംവിധാനം ചെയ്‌ത കുപ്രസിദ്ധ പയ്യൻ ആണ് മികച്ച ചിത്രം, ഷാജി എന്‍ കരുണാണ്​ മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.

ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി. ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും.

You might also like