പാടടാ എന്ന് ആരാധകർ, ഞാൻ പാടുംഡാ എന്ന് ജോജു; വൈറൽ ആയ വീഡിയോ..!!

57

24 വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു ജോജു ജോർജ്ജ് എന്ന നടൻ ഉണ്ട്. പക്ഷെ അഭിനയതികവിന്റെ മൂർത്തി ഭാവമായി ജോസഫിൽ ജോജു എത്തിയതോടെ ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുന്നു.

ഒരു പക്ഷെ, സിനിമയിൽ ഒരു ചെറിയ വേഷം ചെയ്താലും നടൻ അല്ലാതെ ആകുമോ എന്ന് പറയുന്നു ജോജുവിന്റെ സിംപ്ലിസിറ്റി, മലയാള സിനിമയുടെ വക
വിജയ് സേതുപതി ആക്കുകയാണ് ജോജുവിനെ.

1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയ ഓട്ടത്തിൽ 24 വർഷം പിന്നിടുമ്പോൾ 16 വർഷവും ജൂനിയർ ആർട്ടിസ്റ് ആയി ആണ് ജോജു നിന്നത്. അഭിനയമെന്ന് ജ്വരം മനസിൽ പേറി യാതൊരു പരാതിയും പരിഭവവും ഇല്ലാതെ, അതിന് ജോജു തന്നെ നൽകിയ മറുപടിയാണ് ജോസഫ്.

ഇപ്പോഴിതാ, അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ എത്തിയ ജോജുവിനോട് പാട്ട് പാടാൻ ആവശ്യപ്പെടുന്ന ആരാധകരും അതിന് ജോജു നൽകുന്ന മറുപടിയും പിന്നീട് പാട്ട് പാടിയതും ആണ് വൈറൽ ആകുന്നത്.

നീ പാടടാ എന്ന് കാണികൾ വിളിച്ചു പറയുമ്പോൾ ഞാൻ പാടുംടാ എന്നായിരുന്നു ജോജുവിന്റെ മറുപടി, നിറഞ്ഞ കയ്യടി തന്നെ ആയിരുന്നു ജോജുവിന്റെ ഈ മറുപടിക്ക് കാണികൾ നൽകിയതും.

https://www.facebook.com/481923915649326/posts/553406235167760/