തന്റെ മുറിയുടെ വാതിൽ മുട്ടാത്ത ഒരേയൊരു പ്രൊഡ്യൂസർ; ഷക്കീലക്ക് തന്നോട് തോന്നിയ പ്രണയത്തെ കുറിച്ച് മണിയൻപിള്ള രാജു..!!

223

ആന്ധ്രാ സ്വദേശി ആണെങ്കിലും ഷക്കീല എന്ന നടി തിളങ്ങിയത് മലയാളത്തിലും തമിഴിലും ആയിരുന്നു. 1990 കളിൽ താരറാണി തന്നെ ആയിരുന്നു ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ അന്നത്തെ കാലത്ത് തിളങ്ങി നിന്ന ഷക്കീല, യുവാക്കൾ മുതൽ എല്ലാ പ്രായത്തിൽ ഉള്ള പുരുഷന്മാരുടെയും ഹരം ആയിരുന്നു.

2007ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന ചിത്രത്തിലെ സംഭവങ്ങൾ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിൽ അതിഥി ആയി എത്തിയപ്പോൾ ഷക്കീല വിവരിച്ചത്. നടനും നിർമാതാവും ആയിരുന്നു മണിയൻപിള്ള രാജുവിന് താൻ പ്രണയ ലേഖനം നൽകിയിട്ടുണ്ട് എന്നാണ് ഷക്കീലയുടെ വെളിപ്പെടുത്തൽ.

എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. ചോട്ടാ മുംബൈ എന്ന താൻ നിർമ്മിച്ച ചിത്രത്തിൽ ഷക്കീലയുടെ കഥാപാത്രം അനിവാര്യം ആയിരുന്നു. അതുകൊണ്ട് തന്നെ അവരെ സമീപിക്കുകയും 2 ദിവസം അഭിനയിക്കാൻ ഉള്ള ഡേറ്റ് വാങ്ങുകയും ആയിരുന്നു.

എന്നാൽ, ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ മുഴുവൻ പണവും അവർ ആവശ്യപ്പെട്ടിരുന്നു, കഥാപാത്രം അത്രയും പ്രാധാന്യം ഉള്ളത് കൊണ്ട് താൻ അത് നൽകി എന്നും, അവർ കൃത്യ സമയത്ത് വന്ന് അഭിനയിക്കുകയും ചെയ്തു എന്നും മണിയൻപിള്ള രാജു പറയുന്നു.

എന്നാൽ, ചിത്രീകരണം പൂർത്തിയാക്കിയ ശേഷം പ്രൊഡക്ഷൻ കണ്ട്രോളറോട് അവർ പറഞ്ഞു, തന്റെ മുറിയുടെ വാതിൽ മുട്ടാത്ത ഒരേയൊരു നിർമാതാവ് ആണ് ഇദ്ദേഹമെന്ന് ഷക്കീല പറഞ്ഞു എന്നും മണിയൻപിള്ള രാജു പറയുന്നു.

ഷക്കീല തനിക്ക് പ്രേമലേഖനം തന്നു എന്നുള്ളത് തെറ്റാണ് എന്നും അവർക്ക് മലയാളവും ഇംഗ്ലീഷും അറിയില്ല എന്നും എനിക്ക് തമിഴ് അറിയില്ല എന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. അതുപോലെ തന്നെ അവർക്ക് തന്നോട് പ്രണയം ആയിരിക്കില്ല, അവർ അഭിനയിക്കാൻ എത്തിയപ്പോൾ പണം മുൻകൂർ ആയി ആവശ്യപ്പെട്ടത്, അമ്മക്ക് ശസ്‌ത്രക്രിയ നടത്താൻ വേണ്ടി ആണെന്നാണ് താൻ പിന്നീട് അറിഞ്ഞത്. അതുകൊണ്ട് താൻ പണം മുൻകൂർ ആയി കൊടുത്തത് കൊണ്ട് തന്നോട് ബഹുമാനം ആയിരിക്കും എന്നാണ് താൻ കരുതുന്നത് എന്ന് മണിയൻപിള്ള രാജു പറയുന്നു.

Related news;

താൻ മണിയൻപിള്ള രാജുവിന് പ്രണയലേഖനം നൽകിയിട്ടുണ്ട്; ഷക്കീലയുടെ വെളിപ്പെടുത്തൽ..!!

You might also like