സായ് പല്ലവിയെ വെല്ലുന്ന സ്റ്റെപ്പുകളുമായി 96ലെ ജാനുവിന്റെ റൗഡി ബേബി ഡാൻസ്..!!

43

ധനുഷ് നായകനായി എത്തിയ മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മാരി 2 കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. ആദ്യ ഭാഗത്തിൽ നായികയായി എത്തിയത് കാജൽ അഗർവാൾ ആയിരുന്നു എങ്കിൽ രണ്ടാം ഭാഗത്തിൽ നായികയായി എത്തിയത് മലയാളികളുടെ സ്വന്തം മലർ മിസ്സ്‌, സായ് പല്ലവി ആയിരുന്നു.

റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനത്തിന് കിട്ടിയ വരവേൽപ്പ് മറ്റൊരു ഗാനത്തിനും ഈ അടുത്ത കാലത്ത് ഒന്നും സൗത്തിൻഡ്യൻ സിനിമയിൽ ലഭിച്ചട്ടില്ല.

ഗാനത്തോടൊപ്പം ഏറെ ശ്രദ്ധ നേടിയത് ആയിരുന്നു സായ് പല്ലവിയുടെ ഡാൻസ് സ്റ്റെപ്പുകൾ. നിരവധി താരങ്ങൾ സ്റ്റേജ് ഷോകളിൽ വീണ്ടും റൗഡി ബേബി ഗാനം ആവർത്തിച്ചപ്പോൾ, 96 എന്ന വിജയ് സേതുപതി ചിത്രത്തിൽ തൃഷയുടെ യൗവ്വന കാലം അഭിനയിച്ച ജാനു സ്റ്റേജ് ഷോയിൽ കളിച്ച റൗഡി ബേബി സ്റ്റെപ്പുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം