ഒടിയന്റെയും ലൂസിഫറിന്റെയും സാറ്റ്ലൈറ്റ് അവകാശം അമൃത ടിവിക്ക്..!!

45

മോഹൻലാൽ നായകനായി ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഡ്രാമ, ഒടിയൻ, ലൂസിഫർ എന്നിവയാണ്. അല്ലാതെ അതിഥി വേഷത്തിൽ എത്തുന്ന കായംകുളം കൊച്ചുണ്ണി നാളെ റിലീസ് ചെയ്യും.

നീരാളിക്ക് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ഡ്രാമ, നവംബർ 1ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. നീരാളിയുടെയും ഡ്രാമയുടെയും ടെലിവിഷൻ സംപ്രേഷണ അവകാശം സൂര്യ ടിവിക്കാണ്.

വെളിപാടിന്റെ പുസ്തകം മുതൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന അഞ്ച് ചിത്രങ്ങളെ സംപ്രേഷണം അവകാശം നേടിയിരിക്കുന്നത് അമൃത ടിവിയാണ്.

വെളിപാടിന്റെ പുസ്തകം, ആദി എന്നിവയാണ് അതിൽ റിലീസ് ചെയ്ത ചിത്രങ്ങൾ, കൂടാതെ ഒടിയനും ലൂസിഫറും ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും സംപ്രേഷണം ചെയ്യുന്നത് അമൃതാ ടിവി ആയിരിക്കും.

അഞ്ചു ചിത്രങ്ങൾക്കായി അമ്പത് കോടിയിലേറെ രൂപയുടെ ബിസിനെസ്സ് ആണ് സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ ആശിർവാദ് സിനിമാസ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിന്റെ വ്യാപ്തി നോക്കി, സാറ്റ്‌ലൈറ്റ് തുക ഇനിയും ഉയരും എന്നാണ് അറിയുന്നത്.

You might also like