രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധായകൻ അരുൺ ഗോപി വിവാഹിതനായി; ചിത്രങ്ങൾ കാണാം..!!

29

അരുൺ ഗോപിയുടെ നീണ്ട നാളത്തെ പ്രണയം സാഫല്യമായി.

കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. സെന്റ് തെരേസാസ് കോളേജിലെ ലെക്ച്ചററാണ് സൗമ്യ. ഇന്ന് വൈകുന്നേരം 4 മണിക്ക് വൈറ്റില പള്ളിയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിനിമാ മേഖലയിലുള്ളവര്‍ക്ക് പതിനൊന്നാം തീയതി വര്‍ക്കല റിസോര്‍ട്ടില്‍ വിരുന്നൊരുക്കും.

ദിലീപ് നായകനായ രാമലീല, പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി. മോഹൻലാലിനെ നായകനാക്കിയാണ് അടുത്ത ചിത്രം ഒരുക്കുന്നത്.