മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ദിലീപ് കാവ്യയുടെ രണ്ടാം വിവാഹ വാർഷികാഘോഷം..!!

71

ഏറെ ഗോസിപ്പുകൾ, വിവാദങ്ങൾ എല്ലാത്തിനും അവസാനം കുറിച്ചു ദിവസമായിരുന്നു 2016 നവംബർ 25. അതേ, കേരളത്തിന്റെ പ്രിയ താരജോടികൾ കാവ്യ മാധവനും ജനപ്രിയ നായകൻ ദിലീപും വിവാഹിതർ ആയിട്ട് ഇന്ന് രണ്ട് വർഷങ്ങൾ തികയുന്നു, തന്റെ പേരില്‍ ബലിയാടായ ഒരാളെത്തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവാഹത്തെ കുറിച്ച് ദിലീപ് പറഞ്ഞത്. മീനാക്ഷിയോട് ഇതേ കുറിച്ച് ആദ്യം സംസാരിച്ചെന്നും അവളാണ് തനിക്ക് എല്ലാ പിന്തുണയും തന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ പിനീട് ജനപ്രിയന് അത്ര നല്ല സമയം അല്ലായിരുന്നു, വിവാദങ്ങൾക്കും വിഷമങ്ങളും മൂലം ആദ്യ വർഷം ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം വിവാഹ വാർഷികമായപ്പോൾ, മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തി കുടുംബത്തിലേക്ക്, ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും ഇരട്ടി മധുരം നൽകുന്ന നിമിഷങ്ങൾ വീണ്ടും ദിലീപിന്റെ കുടുംബത്തിലേക്ക്.

മകളുടെ നൂലുകെട്ട് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ഷികമെത്തിയത്. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആശംസ നേര്‍ന്ന് രംഗത്തെത്തിയ ആരാധകര്‍ക്ക് ഇത്തവണത്തെ ആഘോഷം എങ്ങനെയായിരിക്കും എന്നാണ് അറിയേണ്ടത്. പക്ഷെ പ്രൊഫർ ഡിങ്കന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോൾ ബാങ്കോക്കിൽ ആണ്.

You might also like