ഒന്നരക്കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ദിലീപ്; അമ്മ താക്കോൽ ഏറ്റുവാങ്ങി..!!

68

മലയാള സിനിമയുടെ ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന പുത്തൻ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്ത മാസം തീയറ്ററുകളിൽ എത്തുകയാണ്, ചിത്രത്തിന്റെ ട്രയ്ലർ ആഘോഷമാക്കിയ ആരാധകർക്ക് സന്തോഷം നൽകിയാണ് ദിലീപിന്റെ വാഹന ശേഖരത്തിലേക്ക് പുത്തൻ കാർ എത്തിയത്. ബിഎംഡബ്ല്യു 7 സീരീസ് ആണ് ദിലീപ് സ്വന്തമാക്കിയത്.

ദിലീപും അമ്മയും ചേർന്നാണ് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. പ്രൊഫസർ ഡിങ്കൻ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് ദിലീപ് ഇപ്പോൾ.