ചിറയിൻകീഴിൽ പ്ലസ്ടു വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു..!!

112

ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്യാദേവി (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് ആര്യ ദേവിയെ സ്വന്തം വീടിനോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിണറ്റിൽ വൻ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ട് എത്തിയ ആര്യയുടെ അമ്മയാണ്, കുട്ടി കിണറ്റിൽ വീണത് അറിഞ്ഞത്, തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി എങ്കിൽ കൂടിയും മുപ്പത് ആഴ്ചയുള്ള കിണറ്റിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങല്‍ നിന്നും ഫയര്‍ഫോഴ്‌സുമായെത്തി പെണ്‍കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You might also like