നല്ല ഗെയിം കളിച്ചിട്ടും ഡേയ്‌സി പുറത്തേക്ക്; ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആകാനുള്ള കാരണമിതെന്ന് പ്രേക്ഷകർ..!!

470

ബിഗ് ബോസ് മലയാളം പുത്തൻ സീസൺ 35 ദിവസങ്ങൾ കഴിഞ്ഞു മുന്നേറുമ്പോൾ ഈ വാരം രണ്ട് താരങ്ങൾ ആണ് ഔട്ട് ആയത്. സീരിയൽ താരം നവീൻ അറക്കലും അതുപോലെ ഫോട്ടോഗ്രാഫർ ആയ ഡെയ്‌സി ഡേവിഡുമാണ് പുറത്തേക്ക് പോയത്.

മികച്ച ഗെയിം കളിക്കുന്ന താരം ആയിരുന്നു ഡെയ്‌സി എങ്കിൽ എല്ലാവരും പ്രതീക്ഷിച്ച പുറത്താകൽ ആയിരുന്നു നവീൻ അറക്കലിന്റേത്. സേഫ് ഗെയിം കളിച്ചിരുന്ന നവീൻ ഒരിക്കൽ പോലും ബിഗ് ബോസ് വീട്ടിൽ ആക്റ്റീവ് ആയി നിന്നിരുന്നില്ല എന്നുള്ളത് തന്നെയാണ് സത്യം.

bigg boos season 4 malayalam

എന്നാൽ ഡെയ്‌സി എന്ന ബിഗ് ബോസ് മത്സരാർത്ഥി ഏത് വിഷയങ്ങളിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. പലപ്പോഴും സഭ്യമല്ലാത്ത വാക്കുകളിൽ കൂടി ആണ്

ഡെയ്‌സി തന്റെ രോഷം വ്യക്തമാക്കാറുള്ളത്. കൂടുതൽ തവണയും ബ്ലെസ്ലിയും ഡെയ്സിയും ഏറ്റുമുട്ടിയപ്പോൾ എല്ലാം ബ്ലേസ്ലിയുടെ കുടുംബത്തിനെ അപമാനിക്കാനുള്ള അവസരങ്ങൾ ഡെയ്‌സി ഉപയോഗിക്കുന്നത് ആയി കാണണം.

അച്ഛനെയും അമ്മയെയും വിളിക്കുന്ന ഡേയ്സിക്ക് സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ ഗെയിം കളിക്കുന്ന ഡേയ്‌സിക്ക് മികച്ച ഒരു പ്ലാറ്റ് ഫോം ആയി ഒരിക്കലും ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ അർഹതയില്ല എന്നും കാരണം ഡെയ്‌സി കാഴ്ചക്കുന്നത് ഫൗൾ ഗെയിം ആണെന്നും ബിഗ് ബോസ് ഗ്രൂപുകളിൽ ചർച്ച ആകുന്നുണ്ട്.

അപർണ മൾബറി ആയിരിക്കും ഇത്തവണ പുറത്തേക്ക് പോകുന്നത് എന്നും ചിലർ എങ്കിൽ പ്രതീക്ഷിച്ചു എങ്കിൽ കൂടിയും വോട്ട് മാത്രമല്ല ഇത്തവണ എലിമിനേഷനിൽ പരിഗണിച്ചതെന്ന് നിസംശയം പറയേണ്ടി വരും