ദിൽഷയുടെ വിജയത്തിൽ സഹമത്സരാർത്ഥികൾ പോലും കയ്യടിച്ചില്ല; റിയാസ് നീയാണ് ഞങ്ങളുടെ വിജയി എന്ന് ഇന്ന് ലോകം മുഴുവൻ പറയുന്നു..!!

32,920

ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് മലയാളത്തിൽ ഒരു പെൺകുട്ടി വിജയി ആയെങ്കിൽ കൂടിയും പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും മനസ്സിൽ ചേക്കേറിയ വിജയി ദിൽഷ പ്രസന്നൻ ആയിരുന്നില്ല. അത് റിയാസ് സലിം ആയിരുന്നു.

64 ക്യാമറകൾക്ക് മുന്നിൽ വലിയ വാ തുറക്കലുകൾ ഇല്ലാതെ പോയ റോൻസോൺ ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാൽ നോക്കി നിൽക്കുമ്പോൾ പറഞ്ഞു യഥാർത്ഥ വിജയി നീ ആണെടാ എന്ന്. അതെ സോഷ്യൽ മീഡിയ അടക്കം വാഴ്ത്തപ്പെടുന്ന വിജയി റിയാസ് സലിം ആണ്.

കളികൾ കളിക്കാൻ വേണ്ടി ആയിരുന്നില്ല അവൻ വന്നത്. ഇതൊരു റിയാലിറ്റി ഷോ ആണ്. ആ ഷോയിൽ യാഥാർഥ്യത്തോടെ നിൽക്കാൻ ആയിരുന്നു അവൻ തീരുമാനിച്ചത്. അങ്ങനെ തന്നെ ആയി നിൽക്കുകയും ചെയ്തു.

പൊയ്മുഖങ്ങൾ വലിച്ചുകീറി ഒട്ടിച്ചു. വിജയിക്കാൻ കള്ളക്കളികളും കുറുക്കു വഴികളും നോക്കിയില്ല. ആരൊക്കെ വിജയി ആണെന്ന് പ്രഖ്യാപിച്ചാലും റിയാസ് സലിം ആയിരിക്കും പ്രേക്ഷകർ മനസ്സിൽ കയറിക്കൂടിയ വിജയി. ബിഗ് ബോസ് സീസൺ 4 മലയാളത്തിൽ മൂന്നാം സ്ഥാനം നേടിയെടുക്കാൻ മാത്രം ആണ് റിയാസിന് കഴിഞ്ഞത്.

റിയാസ് മോഹൻലാൽ നിൽക്കുന്ന വേദിയിലേക്ക് എത്തുമ്പോൾ ആർപ്പുവിളികൾ ആയിരുന്നു മുഴുവനും. എന്തിനേറെ പറയുന്നു ദിൽഷ വിജയിച്ചപ്പോൾ അടുത്ത സുഹൃത്ത് റോബിൻ പോലും കയ്യടിച്ചില്ല എന്നുള്ളതാണ് സത്യം.

ജാസ്മിനും നിമിഷവും അടക്കമുള്ള മത്സരാത്ഥികൾ കണ്ണുകൾ നിറഞ്ഞൊഴുകി റിയാസ് മൂന്നാം സ്ഥാനം നേടി പുറത്തേക്ക് വന്നപ്പോൾ. ഇ സീസണിൽ ഗെയിം ചേഞ്ചർ അവാർഡ് ആയിരുന്നു റിയാസ് നേടിയത്.

You might also like