ഒരിക്കലും കിട്ടാത്ത പ്രണയത്തിന് വേണ്ടി 50 ലക്ഷം വേണ്ടാന്ന് വെച്ച മണ്ടനായി ബ്ലേസ്‌ലി ഇനി വാഴ്ത്തപ്പെടും..!!

3,424

അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ 4 മലയാളം ദിൽഷയുടെ വിജയത്തിൽ കൂടി അവസാനിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മത്സരാർത്ഥി ആയിരുന്നു ദിൽഷ.

ഇപ്പോൾ ബിഗ് ബോസ്സിൽ ആരും നിനക്കാത്ത ഒരാൾ ആണ് ഇത്തവണ വിജയം നേടിയത് എന്ന് പറയുമ്പോൾ പലർക്കും ഞെട്ടൽ മാത്രം ആണ് ഉള്ളത്. എല്ലാവർക്കും പ്രതീക്ഷ വെച്ച റിയാസ് സലീമിന് ലഭിച്ചത് മൂന്നാം സ്ഥാനം മാത്രം ആണ്.

dilsha bleslee big boss

21 കോടിയോളം വോട്ടുകൾ ആണ് ഇത്തവണ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ മത്സരാർത്ഥികൾക്ക് ലഭിച്ചത്. അതിൽ 39 ശതമാനം വോട്ട് നേടിയത് ദില്ഷാ ആയിരുന്നു. എന്നാൽ ഇത്തവണ ബിഗ് ബോസ് സീസണിൽ ആദ്യ ദിവസം മുതൽ ഏറെ പിന്തുണ ലഭിച്ച ആൾ ആയിരുന്നു മുഹമ്മദ് ഡിലിജെന്റ് ബ്ലേസ്‌ലി.

എന്നാൽ പതിനാലാം ദിവസം ദിൽഷായോട് പ്രണയം പറഞ്ഞ ബ്ലെസിക്ക് റോബിൻ ഔട്ട് ആയതോടെ ദിൽഷയോടുള്ള പ്രണയം അസ്ഥിക്ക് പിടിക്കുക ആയിരുന്നു. അതിനു ശേഷം ദിൽഷായോട് കാട്ടിയ ബാഡ് ടച്ചുകൾ അടക്കം ബ്ലേസ്‌ലി ആർമിയെ അടക്കം തിരിച്ചു കുത്തി എന്ന് വേണം പറയാൻ.

ഇത്തവണ ബിഗ് ബോസ്സിൽ വിജയം നേടാൻ എല്ലാ സാദ്ധ്യതകൾ ഉണ്ടായിരുന്നു ബ്ലെസ്ലി തന്റെ ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത പ്രണയത്തിനു വേണ്ടി അമ്പത് ലക്ഷം രൂപ അടക്കം ത്വജിക്കുക ആണ് ചെയ്തത്. ഈ വർഷത്തിൽ വിജയിക്കാൻ എല്ലാ സാദ്യതകളും ഉണ്ടായിട്ട് കൂടി വീണു പോയ ഏറ്റവും മണ്ടൻ മത്സരാർത്ഥി ബ്ലേസ്‌ലി ആയിരിക്കും.