സോഷ്യൽ മീഡിയ കാത്തിരുന്ന എലിമിനേഷൻ; ഡിംപൽ വന്നപ്പോൾ ബിഗ് ബോസ്സിൽ നിന്നും രണ്ട് പെൺപുലികൾ പുറത്തേക്ക്..!!

440

പ്രേക്ഷകർ കാത്തിരുന്ന എലിമിനേഷൻ തന്നെ ആണ് ഇന്ന് ബിഗ് ബോസ് മലയാളം സീസൺ 3 യിൽ നടന്നത്. എന്നാൽ സാധാരണ ഞായറഴ്ച ആണ് എലിമിനേഷൻ നടക്കുന്നത് എങ്കിൽ ഇന്ന് ശനിയാഴ്ച തന്നെ ഒരാൾ പുറത്തേക്ക് പോയി. രമ്യ പണിക്കർ ആണ് ബിഗ് ബോസിൽ ഇന്നും ഔട്ട് ആയത്.

10 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. അതിൽ 6 പേര് ആണ് നോമിനേറ്റ് ചെയ്തു എലിമിനേഷനിൽ വന്നത്. മണിക്കുട്ടൻ , സായി വിഷ്ണു , റംസാൻ , റിതു മന്ത്ര , സൂര്യ , രമ്യ പണിക്കർ എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച എലിമിനേഷൻ നടന്നില്ല.

കൂടാതെ അതെ ആളുകൾ തന്നെ ആണ് ഈ ആഴ്ച എലിമിനേഷനിൽ എത്തിയത്. ബിഗ് ബോസ് ആരാധകർ പ്രതീക്ഷിച്ചത് പോലെ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് രമ്യക്ക് തന്നെ ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി എത്തി. ഒരിക്കൽ പുറത്തേക്ക് പോയി തുടർന്ന് വീണ്ടും അകത്തെത്തി പുറത്തേക്കു പോകുന്ന ആൾ ആണ് രമ്യ പണിക്കർ.

അതെ സമയം നാളെത്തെ പ്രോമോ കളിക്കുമ്പോൾ ആണ് സൂര്യ ഔട്ട് ആയതായി കാണിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ഫേക്ക് ആയിട്ടുള്ള മത്സരാർത്ഥി എന്ന് വിളി കേൾക്കുന്ന ആൾ ആണെങ്കിൽ കൂടിയും ബിഗ് ബോസ്സിൽ വീട്ടമ്മാർ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് സൂര്യയെ ആണ്. ടിമ്പൽ തിരിച്ചു വന്നതോടെ ആണ് സൂര്യയുടെ കാര്യം പരുങ്ങലിൽ ആയത് എന്ന് വേണം പറയാൻ.