5 ദിവസം കൊണ്ട് അനു സിത്താരയുടെ വീഡിയോക്ക് 10 ലക്ഷം കാഴ്ചക്കാർ; അനുവിന്റെ ലോക്ക് ഡൌൺ വീഡിയോ സൂപ്പർഹിറ്റ്..!!

137

ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പ കാലം അഭിനയിച്ചാണ് അനു സിതാര എന്ന താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാൽ 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് ആണ് അനുവിന്റെ ആദ്യ ചിത്രം. മലയാളത്തിൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങളുടെ എല്ലാം നായികയായി എത്തിയ അനു ഇപ്പോൾ മലയാളത്തിലെ ഭാഗ്യനായികയായി മാറിക്കഴിഞ്ഞു.

എന്നാൽ രാജ്യം കൊറോണ ഭീതിയിൽ നിന്നും ജാഗ്രത പാലിക്കാനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ എല്ലാ മേഖലയും പോലും സിനിമ മേഖലയും പ്രവർത്തനങ്ങൾ ഒന്നും ഇല്ലാതെ സ്തംഭിച്ചു നിൽക്കുകയാണ്. ഈ സമയത്ത് വീട്ടിൽ തന്നെ തുടരുന്ന താരങ്ങൾ പലരും പാചകവും ഡാൻസും തുടങ്ങിയ പല തരത്തിൽ ഉള്ള പ്രവർത്തികളിൽ തിളങ്ങി നിൽക്കുന്നത്. ചില താരങ്ങൾ ടിക് ടോക് വീഡിയോകളിൽ സജീവം ആയപ്പോൾ അനുവും തന്റെ കഴിവുകൾ പുറത്തെടുക്കാൻ ഉള്ള ശ്രമത്തിൽ തന്നെയായിരുന്നു.

അനു സിതാര എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയ താരം ആദ്യ വിഡിയോയിൽ തന്നെ കയ്യടി നേടി കഴിഞ്ഞു. ആദ്യം ഇട്ട വീഡിയോ തന്നെ വെറും 5 ദിവസങ്ങൾ കൊണ്ടാണ് 10 ലക്ഷം കാഴ്‌ചകക്കാരെ നേടിയത്. ചാനൽ തുടങ്ങി ഒരാഴ്ചകൊണ്ട് 75000 സുബ്സ്ക്രൈബേർ ആണ് താരം നേടിയത്. ഉമ്മാന്റെ താളിപ്പ് എന്ന ക്യാപ്ഷനോടെയാണ് ആദ്യ വീഡിയോ ഷെയർ ചെയ്തത്. 8000 ൽ കൂടുതൽ ആളുകൾ ആണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.