അച്ഛന്റെ ജന്മദിനത്തിൽ മകൻ നൽകിയ സമ്മാനം; ഹരിശ്രീ അശോകന് പുത്തൻ കാർ സമ്മാനിച്ച് മകൻ അർജുൻ..!!

44

മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള നടൻ ആണ് ഹരിശ്രീ അശോകൻ. നിരവധി ചിത്രങ്ങളിൽ കൂടി ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തിട്ടുള്ള അശോകൻ ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. കോമഡി നടൻ ആയി ആണ് ഹരിശ്രീ അശോകൻ അറിയപ്പെടുന്നത് എങ്കിൽ കൂടിയും മകൻ അർജുൻ അശോകൻ വ്യത്യസ്ത വേഷങ്ങളിൽ കൂടി മികച്ച അഭിനയം കാഴ്ച വെച്ചാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ പിറന്നാളിന് മകൻ നൽകിയ സമ്മാനത്തെ കുറിച്ചാണ് ഹരിശ്രീ അശോകൻ പറയുന്നത്. 30 ലക്ഷത്തോളം വില വരുന്ന ഇന്നോവ ക്രെസ്റ്റ ആണ് മകൻ അച്ഛന് സമ്മാനിച്ചത്. എറണാകുളം കളമശേരിയിലെ ഡീലറിൽ നിന്നും ആണ് താരം കാർ സ്വന്തമാക്കിയത്. ഹരിശ്രീ അശോകൻ തന്നെയാണ് കാറിന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്യുകയും. ആരാധകർക്ക് മറുപടിയായി മകൻ വാങ്ങി നൽകിയത് ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്.

Posted by Harisree Ashokan on Thursday, 26 September 2019