ഏറ്റവും കൂടുതൽ വരുമാനമുള്ള നടന്മാരിൽ കേരളത്തിന് അഭിമാനമായി മോഹൻലാൽ; സൗത്ത് ഇന്ത്യയിൽ രണ്ടാം സ്ഥാനം, മമ്മൂട്ടിയുടെ സ്ഥാനമിങ്ങനെ..!!

49

റെക്കോർഡുകൾ ഉണ്ടാകുന്ന കാര്യത്തിൽ മോഹൻലാൽ എന്ന പേര് മലയാളികൾക്ക് എന്നും അഭിമാനമായി മുന്നിൽ തന്നെ ഉണ്ടാകും. മോളിവുഡ് എന്ന ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ താരങ്ങളിൽ 27 ആം സ്ഥാനത്താണ് മോഹൻലാൽ ഉള്ളത്. സൗത്ത് ഇന്ത്യയിൽ അഭിനയതേക്കളിൽ മുന്നിൽ ഉള്ളത് സൂപ്പർസ്റ്റാർ രജനികാന്ത് മാത്രം ആണ്.

ഒന്നാം സ്ഥാനത്ത് ഉള്ള സെലിബ്രിറ്റി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയാണ്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കോഹ്ലി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഫോർബ്‌സ് ഇന്ത്യയാണ് ഈ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. മാനദണ്ഡമായി കാണുന്നത് ഇങ്ങനെയാണ്, സെലിബ്രിറ്റി റാങ്കുകൾ കണക്കാക്കിയ വരുമാനത്തിന്റെ ആകെത്തുകയും അവരുടെ കണക്കാക്കിയ പ്രശസ്തി ഘടകവും അടിസ്ഥാനമാക്കിയുള്ളതാണ് അച്ചടി സോഷ്യൽ മീഡിയ റീച്ച് എന്നിവയിലൂടെ. പ്രശസ്തിയിൽ വളരെ ഉയർന്ന സ്കോർ നേടുന്ന ചില സെലിബ്രിറ്റികൾക്ക് ശക്തമായ വരുമാനമുള്ളവരെക്കാൾ ഉയർന്ന റാങ്കുണ്ടാകാം പക്ഷേ പ്രശസ്തി മോശമാണ്. സെലിബ്രിറ്റി ലിസ്റ്റിൽ ആദ്യ 100 പേരെയാണ് ഫോർബ്‌സ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതിൽ ഒന്നാം സ്ഥാനം ഉള്ള കോഹ്‌ലിക്ക് 252.72 കോടിയാണ് 2019 ലെ വരുമാനം. രണ്ടാം സ്ഥാനത്തുള്ള അക്ഷയ് കുമാറിന് കൊഹ്‍ലിയെക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ കൂടിയും പ്രശസ്തിയുടെ കാര്യങ്ങൾ കൂടി കണക്കാക്കുമ്പോൾ കോഹ്‌ലിക്ക് പിന്നിൽ ആണ് സ്ഥാനം. 293.25 കോടിയാണ് താരം നേടിയത് ഈ വർഷം. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്ത് ആയിരുന്നു അക്ഷയ് കുമാർ.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സൽമാൻ ഖാൻ ഈ വർഷത്തിൽ 3 സ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ എന്നതാണ് മറ്റൊരു കാര്യം. 229 കോടിയോളം ആണ് താരത്തിന്റെ വരുമാനം. പിന്നെ തുടർച്ചയായി അമിതാഭ് ബച്ചൻ, എം എസ് ധോണി, ഷാരൂഖ് ഖാൻ, രൺവീർ സിംഗ്, ആലിയ ഭട്ട്, സച്ചിൻ, ദീപിക പദുക്കോൺ എന്നിങ്ങനെ പോകുന്നു. 13 ആം സ്ഥാനത്ത് ആണ് രജനികാന്ത് ഉള്ളത്. 100 കോടിയാണ് താരത്തിന്റെ വരുമാനം. കഴിഞ്ഞ വർഷം 14 ആം സ്ഥാനത്ത് ആയിരുന്നു രജനി.

27 ആം സ്ഥാനത്ത് ഉള്ള മോഹൻലാൽ കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ സ്ഥാനം പോലും ഇല്ല എന്നുള്ളതാണ് ശ്രദ്ധേയം. എന്നാൽ 2017 ൽ 73 ആം സ്ഥാനത്ത് ആയിരുന്ന മോഹൻലാൽ 2019 ൽ വീണ്ടും ഇടം പിടിച്ചിരിക്കുന്നത്. 64.5 കോടിയാണ് മോഹൻലാൽ വരുമാനം നേടിയത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നിവിടങ്ങളിലും മോഹൻലാലിന് ശ്രദ്ധ നേടാൻ കഴിഞ്ഞു എന്നതാണ് നേട്ടം.

പ്രഭാസ് ഉള്ളത് 44 ആം സ്ഥാനത്ത് ആണ്. തമിഴ് നടൻ വിജയ് ഉള്ളത് 47 ആം സ്ഥാനത്ത്. തല അജിത്തിന് 52 എന്നിങ്ങനെയാണ്. എന്നാൽ കഴിഞ്ഞ വർഷം 49 ആം സ്ഥാനത്ത് ഉണ്ടായിരുന്ന മമ്മൂട്ടി ഈ വർഷം 62 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നുള്ളതും ശ്രദ്ധേയമാണ്. 33 കോടിയോളം ആണ് മമ്മൂട്ടി ഈ വർഷം നേടിയത്.

ലാലിന് മാത്രമേ ഇത് കഴിയൂ; മുറിഞ്ഞു പഴുത്തിരുന്ന കാലുമായി നിന്ന ഫിലോമിന ചേച്ചിയെ അദ്ദേഹം എടുത്തുകൊണ്ട് പോയി; നടി ശാന്തകുമാരി ലാലേട്ടനെ കുറിച്ച് പറയുന്നത് ഇങ്ങനെ..!!