മോഹൻലാൽ ആരാധകർ സ്ട്രോങ് എങ്കിൽ മമ്മൂട്ടി ആരാധകർ ഡബിൾ സ്ട്രോങ്; സംഭവം ഇങ്ങനെ..!!

79

കഴിഞ്ഞ ദിവസം ആണ് മോഹൻലാൽ ആരാധകർ മോഹൻലാൽ നായകനായി എത്തുന്ന ഓണത്തിന് റിലീസ് ചെയ്യുന്ന നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ട്വിറ്ററിൽ ഹാഷ് ടാഗുമായി എത്തിയത്. ആരാധകർ നടത്തിയ ട്വിറ്റർ ട്രെൻഡിങ് പരിപാടിയിൽ ആരാധകർക്ക് ഒപ്പം മോഹൻലാൽ കൂടി ചേർന്നപ്പോൾ 24 മണിക്കൂർ കൊണ്ട് 1.2 മില്യൺ ടാഗ് ആണ് ട്വിറ്ററിൽ പിറന്നത്. ആദ്യമായി ആണ് ഒരു മലയാള സിനിമക്ക് ട്വിറ്ററിൽ 1 മില്യൺ ടാഗ് ലഭിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഇട്ടിമാണി നിർമ്മിക്കുന്നത്, ഹണി റോസ്, മാധുരി എന്നിവർ ആണ് മോഹൻലാലിന്റെ നായികമാർ ആയി എത്തുന്നത്, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. #ittymaanifunridein1month എന്നായിരുന്നു മോഹൻലാൽ ആരാധകർ നടത്തിയ ഹാഷ് ടാഗ്.

എന്നാൽ തുടർന്ന് അടുത്ത ദിവസമാണ് മമ്മൂട്ടി ആരാധകർ ട്വിറ്ററിൽ മമ്മൂക്ക അഭിനയ ലോകത്ത് 48 വർഷം തികക്കുന്നത്തിന്റെ ഭാഗമായി ഹാഷ് ടാഗുമായി എത്തിയത്. വെറും 4 മണിക്കൂർ ക്കൊണ്ട് 700K ട്വീറ്റുകളും 17 മണിക്കൂർ 48 മിനിറ്റ് കൊണ്ട് 1.2 മില്യൺ ട്വീറ്റുകളും നേടി ട്വിറ്ററിൽ മുമ്പ് ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും #48yearsofmammoottysm ഹാഷ് ടാഗ് തിരുത്തിക്കുറിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ ജീവിതം 48 വർഷം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. പ്രിയ താരത്തിന്റെ സിനിമാ ജീവിതത്തിലെ അരനൂറ്റാണ്ടിലേക്കുള്ള പ്രയാണം ആരാധകർ ആഘോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഏറ്റവും വേഗത്തിൽ 1 മില്യൺ ഹാഷ് ടാഗ് എന്നുള്ള റെക്കോർഡ് മമ്മൂട്ടി ആരാധകർ നേടിയപ്പോൾ ആദ്യമായി ട്വിറ്ററിൽ 1 മില്യൺ നേടുന്ന റെക്കോർഡ് മോഹൻലാൽ ആരാധകർ സ്വന്തമാക്കി കഴിഞ്ഞു, കാലങ്ങൾ കഴിഞ്ഞാലും ആ റെക്കോർഡ് ആർക്കും തകർക്കാൻ കഴിയില്ല എന്നും മോഹൻലാൽ ആരാധകർ പറയുമ്പോൾ മമ്മൂക്ക ആരാധകർ ഡബിൾ സ്ട്രോങ് ആണെന്ന് തെളിയിച്ചിരിക്കുകയാണ്.