ഞാൻ ശ്രീറാമിനെ പരിചയപ്പെട്ടത് ഇങ്ങനെ; വഫ ഫിറോസിന്റെ കുമ്പസാരം..!!

99

അപകടവും തുടർന്ന് ഒരു മാധ്യമ പ്രവർത്തകൻ ജീവൻ തന്നെ ഇല്ലാതെ ആകുകയും ചെയിത സംഭവത്തിൽ തന്നെ കുറിച്ച് പ്രചരിപ്പിക്കുന്ന, അല്ലെങ്കിൽ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന സംഭവങ്ങൾ ഒന്നും സത്യമല്ല എന്നാണ് വഫ ഫിറോസ് പറയുന്നത്.

താൻ ഒരു ടോപ്പ് റെയിറ്റഡ് മോഡൽ ആണെന്നും താൻ ഒരു വലിയ ബിസിനെസ്സ് താൽപര്യങ്ങൾ നടത്തുന്ന ആൾ ആണെന്നും ഉള്ള വാർത്തയും തെറ്റാണ് എന്നും പറയുന്നു, പപ്പാക്കും മമ്മയും ചേർന്ന് കഴിഞ്ഞ 30 വർഷം ആയി ധാമായിൽ ഒരു കട നടത്തുന്നു എന്നും അതിൽ നിന്നും ഉണ്ടായ പണ ഇടപാടുകൾ അല്ലാതെ തങ്ങൾക്ക് മറ്റൊന്നും ഇല്ല എന്നും വഫ പറയുന്നു.

ഭർത്താവ് മറൈൻ എൻജിനീയർ ആണെന്നും അദ്ദേഹം മാസ ശമ്പളം വാങ്ങുന്ന ആൾ ആണെന്നും വഫ പറയുന്നു, മീഡിയ ഇഷ്ടപ്പെടുന്ന ഞാൻ എന്റെ ഭർത്താവിനെ അനുവാദത്തോടെ ചെയിത രണ്ട് ഇസ്‌ലാമിക ഷോകൾ മാത്രമാണ് ചെയിതിട്ടുള്ളത് എന്നും വഫ പറയുന്നു. അതിൽ ഒന്ന് കൈരളിക്ക് വേണ്ടിയും മറ്റൊന്ന് ഏഷ്യാനെറ്റിന് വേണ്ടിയുമാണ് ചെയിതത്.

കൂടാതെ ഒരു പരസ്യ ചിത്രത്തിൽ മാത്രമാണ് താൻ അഭിനയിച്ചിട്ടുള്ളത് എന്നാണ് യുവതി പറയുന്നത്, മകളെ നോക്കുന്നതിനായി 2014ൽ സോഷ്യൽ മീഡിയയിൽ നിന്നും പിന്മാറിയ താൻ, ചെറിയ പ്രായത്തിൽ വിവാഹം നടന്നത് കൊണ്ട് കുറച്ചു കാലങ്ങൾക്ക് മുമ്പാണ് പ്ലസ് ടു പാസ് ആയത് എന്നും ഇപ്പോൾ ബി എ ലിറ്റരേചർ പഠിക്കുക ആണ് എന്നും തനിക്ക് ഇപ്പോൾ 35 വയസ്സ് ഉണ്ട് എന്നും വഫ വെളിപ്പെടുത്തൽ നടത്തി.

തനിക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടന്ന് പറയുന്നത് ശരിയല്ല എന്നും ഐപിഎസ് ഉദ്യോഗസ്ഥയായ മേരിനെ താൻ പരിചയപ്പെടുന്നത് ഒരു സലൂണിൽ ആണെന്നും അങ്ങനെ ആണ് സൗഹൃദം ഉണ്ടാവുന്നത് എന്നും സുഖമാണോ എന്നു ചോദിക്കുന്ന രീതിയിൽ ഉള്ള ഒരു ചെറിയ സൗഹൃദം മാത്രമാണ് അതെന്നും പറയുന്നു.

ശ്രീരാമിനെ പരിചയപ്പെടുന്നത്, അങ്ങേരുടെ ഒരു ഷോ കണ്ടിട്ട് അഭിനന്ദിക്കാൻ വേണ്ടിയാണ് താൻ ആദ്യമായി വിളിക്കുന്നത് എന്നും തുടർന്ന് അദ്ദേഹത്തിന്റെ ഓഫിസിൽ പോയി അദ്ദേഹത്തെ പരിചയപ്പെടുന്നത് എന്നും എന്നാൽ പിന്നീട് ഒരു വർഷങ്ങൾക്ക് ശേഷം ആണ് ഇൻസിഡന്റ് നടന്ന അന്നാണ് കാണുന്നത് എന്നും ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യൻ ആയ വ്യക്തിയാണ് അദ്ദേഹം എന്നും വഫ പറയുന്നു.

വഫയുടെ അഭിമുഖത്തിന്റെ പൂർണ്ണ രൂപം