പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഇതിലും ഭീകരമായി ശിക്ഷിച്ചേനെ; സുരഭി ലക്ഷ്മിയുടെ അഭിനന്ദന പോസ്റ്റ് ഇങ്ങനെ..!!

40

ഹൈദരാബാദിൽ 26 വയസുള്ള മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ തെലുങ്കാന പോലീസ് വെടിവെച്ചു കൊന്നിരുന്നു. സംഭവത്തെ തുടർന്ന് പൊതു ജനങ്ങൾ ഏറെ ആഘോഷത്തോടെയാണ് ഈ വാർത്തയെ സ്വീകരിച്ചത്.

തെലുങ്കാനയിൽ ജനങ്ങൾ പോലീസ് ഉദ്യോഗസ്ഥർക്ക് പുഷ്‌പവൃഷ്‌ടി നടത്തി. ഇപ്പോഴിതാ മലയാളി നടി സുരഭി ലക്ഷ്മി അഭിനന്ദനം നൽകി പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ,

മനസ്സിന് വല്ലാത്ത ഒരു സന്തോഷം!

പോലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ്. പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു, പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻ ഒരു ബിഗ് സല്യൂട്ട് സാർ