മോഹൻലാലിനെ നേരിടാൻ സുരേഷ് ഗോപി; വിജയം ആർക്കൊപ്പം..?

62

സുരേഷ് ഗോപിയേക്കാൾ ഏറെ മുകളിൽ ആണ് മോഹൻലാലിന് താര പ്രഭ എങ്കിൽ കൂടിയും ഇനി കാണാൻ പോകുന്നത് മോഹൻലാൽ – സുരേഷ് ഗോപി യുദ്ധം തന്നെ ആയിരിക്കും. കേരളത്തിലെ ഏറ്റവും വലിയ രണ്ട് ചാനലുകൾ ഏഷ്യാനെറ്റും മഴവിൽ മനോരമയും.

മിനി സ്‌ക്രീനിൽ ഏറ്റവും വലിയ വിജയം നേടിയ രണ്ട് പ്രോഗ്രാമുകൾ ആണ് ബിഗ് ബോസും നിങ്ങൾക്കും ആകാം കോടിശ്വരനും. കഴിഞ്ഞ തവണ രണ്ടും ഏഷ്യാനെറ്റ് ആയിരുന്നു നടത്തിയിരുന്നത് എങ്കിൽ ഇപ്പോഴിതാ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ഇത്തവണ നിങ്ങൾക്കുമാകാം കോടിശ്വരൻ എത്തുന്നത് മഴവിൽ മനോരമയിൽ കൂടിയാണ്. അതെ സമയം ബിഗ് ബോസ് രണ്ടാം ഭാഗവും എത്തുകയാണ്.

മോഹൻലാൽ ബിഗ് ബോസിൽ അവതാരകനായി എത്തുമ്പോൾ സുരേഷ് ഗോപിയാണ് കോടിശ്വരനിൽ വീണ്ടും അവതാരകൻ ആകുന്നത്. ഒരുപക്ഷേ ബിഗ് ബോസിനേക്കാൾ റേറ്റിങ് നേടിയ റിയാലിറ്റി ഷോ കോടിശ്വരൻ തന്നെ ആണെന്ന് പറയാം.

നിരവധി ആളുകൾ ആണ് ഇന്നും കോടിശ്വരൻ ഷോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്. വമ്പൻ പ്രൊമോഷനിൽ കൂടി ഇരുപരിപാടികളും വീണ്ടും എത്തുമ്പോൾ ആരായിരിക്കും ചാനൽ റേറ്റിങ് കൂട്ടുന്നത് എന്ന് കാത്തിരുന്നു കാണാം.