ഇന്ന് റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കെറ്റ് എടുക്കാനുള്ള തിരക്കല്ല ഇത്; അടുത്തയാഴ്ച എത്തുന്ന ഒടിയന് വേണ്ടി..!!

26

കേരളം മുഴുവൻ 90ശതമാനത്തിലേറെ തീയറ്ററുകളിൽ ആണ് ഒടിയൻ ഡിസംബർ 14ന് റിലീസ് ചെയ്യുന്നത്, നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. സിനിമ പ്രഖ്യാപിച്ച ദിവസം മുതൽ ആവേശത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പ്രേക്ഷകർ, അവരുടെ ആവേശം എത്രത്തോളം എന്ന് കാണിക്കുന്നതാണ് ഒടിയൻ ചിത്രം റിലീസ് ചെയ്യാൻ ഇനിയും ഒരാഴ്ച ഉള്ളപ്പോൾ പ്രീ ബുക്കിങിന് വേണ്ടി തൃശ്ശൂർ രാഗത്തിൽ ഉണ്ടായ തിരക്ക്. ഇന്ന് കാലത്ത് മുതൽ വലിയ ജനക്കൂട്ടം തന്നെയാണ് തീയറ്ററിൽ സിനിമയുടെ ടിക്കേറ്റുകൾക്ക് വേണ്ടി ക്യൂ നിൽക്കുന്നത്.

https://youtu.be/Nv_BUa3T_sY

കഴിഞ്ഞ ദിവസം തൃശൂരിലെ മറ്റ് തീയറ്ററുകളിൽ ടിക്കേറ്റുകൾ വിറ്റഴിഞ്ഞതും ജനങ്ങളെ കൂടുതൽ രാഗത്തിലേക്ക് ആകർഷിക്കാൻ കാരണം, സിനിമ ലോകവും മറ്റുള്ളവരും ഞെട്ടിയതിൽ കൂടുതൽ ഞെട്ടിയിരിക്കുകയാണ് രാഗം തീയറ്റർ ഉടമ. തീയറ്റർ തൊഴിലാളികൾക്ക് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തത് മൂലം പോലീസ് എത്തിയാണ് ഇപ്പോൾ തീയറ്ററിൽ നിയന്ത്രണം നടത്തുന്നത്.

https://youtu.be/NzVIX-ss-fA