ലാലേട്ടനെ വെച്ചുള്ള ചിത്രം ഫാൻ ബോയ് സംഭവം ആയിരിക്കും; അതിരൻ സംവിധായകൻ വിവേക്..!!

77

മോഹൻലാൽ ആരാധകർ ആവേശത്തോടെ സ്വീകരിച്ച വാർത്ത ആയിരുന്നു മോഹൻലാലിനൊപ്പം അതിരൻ ചിത്രത്തിന്റെ സംവിധായകൻ വിവേക് ഒന്നിക്കുന്നു എന്നുള്ളത്. എന്നാൽ ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷം ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.

ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിക്കുന്നത്. എന്നാൽ പിന്നീട് ഈ നിർമ്മാതാക്കൾ ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം ഉള്ള ചിത്രം പ്രഖ്യാപിച്ചതോടെ അതിരൻ സംവിധായകനൊപ്പം ഉള്ള ചിത്രം ഡ്രോപ്പ് ചെയ്തു എന്ന തരത്തിൽ അടക്കം വാർത്തകൾ എത്തിയിരുന്നു.

mohanlal honey rose
mohanlal honey rose

എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറഞ്ഞിരിക്കുകയാണ് വിവേക്. കഴിഞ്ഞ ദിവസം അമല പോൾ, ഹാമീം ഷാജഹാൻ എന്നിവരെ നായിക നായകന്മാർ ആക്കി വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ എത്തിയപ്പോൾ ആണ് മോഹൻലാൽ ഒന്നിച്ചുള്ള ചിത്രത്തിനെ കുറിച്ച് മനസ്സ് തുറന്നത്.

താനും ലാലേട്ടനും തമ്മിൽ പരിചയപ്പെടുന്നത് പരസ്യ ചിത്രങ്ങൾ ചെയ്തതിൽ കൂടിയാണ്. ഞാനും ലാലേട്ടനും ഒന്നിച്ച് ഒമ്പതോളം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. താൻ ഒക്കെ കുട്ടിക്കാലം മുതൽ ആരാധിക്കുന്ന താരമാണ് ലാലേട്ടൻ എന്നും അദ്ദേഹത്തിനെ ഒക്കെ മനസ്സിൽ കണ്ടതുകൊണ്ടാണ് സിനിമ ലോകത്തിലേക്ക് എത്തിയത് എന്നും വിവേക് പറയുന്നു.

എന്നാൽ ലാലേട്ടനൊപ്പം ഉള്ള ചിത്രം ഒരു ഫാൻ ബോയ് സംഭവം ആയിരിക്കുമോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് നൂറല്ല ഇരുന്നൂറു ശതമാനം ഫാൻ ബോയ് ചിത്രം ആയിരിക്കുമെന്ന് പറയുന്ന വിവേക് എന്നാൽ ചിത്രം ഉടൻ ഉണ്ടാവില്ല എന്നും മോഹൻലാൽ ലിജു ജോസ് പെല്ലിശ്ശേരി ചിത്രത്തിനും മോഹൻലാൽ പൃഥ്വിരാജ് ടീം ഒന്നിക്കുന്ന എമ്പുരാനും ശേഷം ആയിരിക്കും താനുമായി ഉള്ള ചിത്രം ഉണ്ടാവുക എന്നും വിവേക് പറഞ്ഞു.