ഒടിവിദ്യകൾ വീണ്ടും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒടിയന് അഞ്ചാം സ്ഥാനം..!!

50

ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമ, അതിൽ അഞ്ചാം സ്ഥാനത്ത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും മലയാളത്തിൽ നിന്നും ഒരു സിനിമ. മോഹൻലാൽ നായകനായി അടുത്ത മാസം റിലീസ് ചെയ്യുന്ന ഒടിയൻ ആണ് ഐഎംഡിബി നടത്തുന്ന ഏറ്റവും പ്രതീഷയുള്ള പത്ത് ഇന്ത്യൻ സിനിമകളിൽ അഞ്ചാം സ്ഥാനത്ത് ആണ് ഒടിയന്റെ സ്ഥാനം.

ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് രജനീകാന്ത്-ശങ്കര്‍ ചിത്രം യന്തിരന്‍ 2.0യാണ്. കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന് രണ്ടാം സ്ഥാനവും ഷാരൂഖിന്റെ സീറോയ്ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്. കേദാർനാഥ് ആണ് നാലാം സ്ഥാനത്ത് ഉള്ളത്. ആദ്യ അഞ്ചിൽ ഉള്ള മൂന്ന് സിനിമകൾ സൗത്ത് ഇന്ത്യയിൽ നിന്നും ഉള്ളതാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇന്നലെ ഇറങ്ങിയ ഒടിയനിലെ ലിരിക്കൽ സോങ് യൂട്യൂബിൽ ഒന്നാം സ്ഥാനത്താണ്.

Odiyan malayalam movie updates