ശബരിമല ദർശനം; രഹ്ന ഫാത്തിമ ഊരാക്കുടുക്കിൽ, BSNLലെ ജോലി പോയേക്കും..!!

69

ഹിന്ദു മതത്തെയും ശബരിമല അയ്യപ്പനെയും സോഷ്യൽ മീഡിയ വിവാദ പാരമര്ശങ്ങൾ നടത്തിയ രഹ്ന ഫാത്തിമക്ക് ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.

മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി, ഹൈക്കോടതിയിൽ അപ്പീൽ നൽകിയ റഹ്‌നക്ക് അനുകൂല വിധി കോടതിയിൽ നിന്നും ലഭിച്ചില്ല, നിരവധി ചോദ്യങ്ങൾ ആണ് കോടതി രഹ്നയോട് ചോദിച്ചത്, അയ്യപ്പഭക്ത അല്ലാത്ത താങ്കൾ എന്തിനാണ് അയ്യപ്പ ദർശനത്തിന് പോയത് എന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം, അയ്യപ്പൻ ഹിന്ദു അല്ലെന്നും അയ്യപ്പൻ ഹിന്ദുക്കളുടെ മാത്രം ആരാധനാലയം അല്ലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത് കോടതി ചൂണ്ടിക്കാനിക്കുകയും ചെയ്തു.

ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രേഹന ശബരിമല ദർശനം നടത്താൻ ശ്രമിച്ചതിന്റെ പേരിൽ സ്ഥലംമാറ്റം അടക്കം നൽകിയിരുന്നു. മോഡൽ കൂടിയായ രഹ്നയെ മതം വികാരം വ്രണപ്പെടുത്തിയെ കേസിൽ അറസ്റ്റ് ചെയ്താൽ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തന്നെ സാധ്യതയുണ്ട്. ആയതിനാൽ രേഹന സുപ്രീംകോടതിക്ക് മുന്നിൽ ജാമ്യം തേടും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

You might also like