ഒടിയന്റെ ബോക്സോഫീസ് വേട്ട തുടരുന്നു, നാലാം വാരത്തിലും ദിനംപ്രതി 386 ഷോകൾ; കുടുംബ മനസ്സുകളുടെ കുത്തൊഴുക്ക്..!!

26

നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ഒടിയൻ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന് നാലാം വാരത്തിൽ മുന്നേറുകയാണ്. സിനിമ റിലീസ് ചെയ്ത ആദ്യ മണിക്കൂറികളിൽ നടന്ന വ്യാജ പ്രചാരണങ്ങളെ അപ്പാടെ തുടച്ചു നീക്കിയാണ് ഒടിയന്റെ ബോക്സോഫീസ് തേരോട്ടം.

ഡിസംബർ 14ന് റിലീസ് ചെയ്ത ചിത്രം ഇതൊനോടകം കേരളത്തിൽ 16200 ഷോ ആണ് പൂർത്തിയാക്കിയത്. ക്രിസ്തുമസ് റിലീസായി തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പത്തോളം ചിത്രങ്ങൾ കേരളത്തിൽ റിലീസ് ആയിട്ടും, അതിനെയെല്ലാം മറികടന്നാണ് ഒടിയൻ വിജയം കുറിക്കുന്നത്.

കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിയ ചിത്രം 21 ദിവസങ്ങൾ പിന്നിടുമ്പോൾ 126 റിലീസ് കേന്ദ്രങ്ങളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്, അതുപോലെ തന്നെ കേരളത്തിൽ മാത്രം ചിത്രം ദിനംപ്രതി 386 ഷോ ആണ് പ്രദർശനം നടത്തുന്നത്

ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം കഴിഞ്ഞ വർഷം റിലീസ് ആയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറിക്കഴിഞ്ഞു. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി എത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലൻ വേഷത്തിൽ എത്തിയത്.

ഇന്നസെന്റ്, നരേൻ, സിദ്ദിഖ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ 5 ഗാനങ്ങൾ ആണ് ഉള്ളത്, ചിത്രത്തിന്റെ മനോഹരമായ ഗാനങ്ങൾക്ക് ഈണം നൽകിയത് എം ജയചന്ദ്രൻ ആണ്. കൂടാതെ ചിത്രത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. സാം സി എസ് ആണ് ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.