ഒടിയനെ വരവേൽക്കാൻ മലയാളത്തിന്റെ പ്രിയ നായികയും; ഫോട്ടോസ് വൈറൽ ആകുന്നു..!!

52

കാതിരിപ്പുകൾ അവസാനമാകുന്നു, ഒടിയൻ ഡിസംബർ 14ന് എത്തും, ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തുന്നത്, നായിക ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ്. തമിഴ് സൂപ്പർതാരം പ്രകാശ് രാജ് ആണ് വില്ലൻ ആയി എത്തുന്നത്.

ഒടിയന്റെ പ്രൊമോഷൻ രീതികൾ തകൃതിയായി പുരോഗമിക്കുമ്പോൾ, ഒടിയൻ ടീ ഷർട്ടുകൾ ആണ് ഇപ്പോൾ തരംഗമാകുന്നത്. കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ ചിത്രങ്ങളിലൂടെ സുപരിചതയായ സുരഭി സന്തോഷ് ആണ് ഇപ്പോൾ ഒടിയൻ ടീ ഷർട്ട് ഇട്ട ഫോട്ടോസ് ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നത്. ജയറാം നായകനായി എത്തുന്ന ചിത്രം ഗ്രാന്റ് ഫാദരിലും സുരഭി ആണ് നായിക.

കേരളത്തിൽ പ്രീ ബുക്കിങ് തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും ഇതിനോടകം ടിക്കേറ്റുകൾ വിറ്റഴിഞ്ഞു കഴിഞ്ഞു. കൂടാതെ ചിത്രത്തിനായി വമ്പൻ കട്ട് ഔട്ടുകൾ ആണ് എങ്ങും ഉയരുന്നത്, മലയാളത്തിന് ഒപ്പം തെലുങ്കിലും തമിഴിലും ചിത്രം ഡിസംബർ 14ന് റിലീസ് ചെയ്യും, ചരിത്രത്തിൽ ആദ്യമായി ആണ് മലയാളം ചിത്രം ഒരേ ദിവസം മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ, ഡിസംബർ14ന് രാവിലെ 4.30ന് ആണ് നടക്കുന്നത്.

You might also like