ഒടിയൻ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷൻ പുറത്ത് വിട്ടു; ഫാമിലി ഏറ്റെടുത്ത ചിത്രം വമ്പൻ ഹിറ്റ്..!!

17

മലയാള സിനിമയിലെ സമാനതകൾ ഇല്ലാത്ത നടൻ മോഹൻലാൽ മാത്രം, ബോക്സോഫീസ് കിംഗ്‌ എന്ന വിളിപ്പേര് വീണ്ടും അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ.

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം മികച്ച പ്രതികരണത്തോടെ തീയറ്ററുകളിൽ മുന്നേറുമ്പോൾ ലോകം മുഴുവൻ മൂന്ന് ദിവസം കൊണ്ട് 60 കോടി രൂപയാണ് ഒടിയൻ നേടിയത്. ആദ്യ ദിനം കേരളത്തിലും പുറത്തും റെക്കോര്ഡ് കളക്ഷൻ നേടിയ മലയാള സിനിമായി ഒടിയൻ മാറിയപ്പോൾ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കുടുംബ പ്രേക്ഷകരുടെയും വലിയ തള്ളിക്കയറ്റം തന്നെയാണ് ഈ വിജയക്കുതിപ്പ് ചിത്രത്തിന് നേടിക്കൊടുത്തത്.

ഒടിയൻ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത്.

ബോക്സ്ഓഫീസിൽ ഒടിയന്റെ കുതിപ്പ്…മൂന്ന് ദിവസങ്ങൾക്കൊണ്ട് സമാനതകളില്ലാത്ത 60 കോടി കളക്ഷൻ !!!!

Posted by Odiyan on Monday, 17 December 2018