കുരച്ച് കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ഓടും, പിന്നെയല്ലേ പ്രകാശൻ; ഞാൻ പ്രകാശന്റെ പുതിയ പോസ്റ്റർ എത്തി..!!

45

ഒരു ഇന്ത്യൻ പ്രണയ കഥ എന്ന വിജയ ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ സത്യൻ അന്തിക്കാട് തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടൂ.

“കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെയല്ലേ പ്രകാശൻ !” എന്ന ടാഗ്‌ലൈനോട് കൂടിയാണ് പോസ്റ്റര്‍  പങ്കു വച്ചിരിക്കുന്നത്.

പോസ്റ്റർ കാണാം…

കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും.പിന്നെയല്ലേ പ്രകാശൻ !

Posted by Sathyan Anthikad on Tuesday, 20 November 2018

ചിത്രത്തെ കുറിച്ചു സംവിധായകന്റെ വാക്കുകൾ ഇങ്ങനെ;

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് “ഞാൻ പ്രകാശൻ” എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

“ഞാൻ പ്രകാശൻ” ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

You might also like