ഞെട്ടിക്കുന്ന മേക്ക് ഓവർ; വിജയ് സേതുപതിയുടെ സീതാകാത്തി ട്രയ്ലർ എത്തി..!!

34

75 സെലിബ്രിറ്റികൾ ചേർന്ന് മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം സീതാകാത്തിയുടെ ട്രയ്ലർ ലോഞ്ച് ചെയ്തു. വിജയ് സേതുപതി നായകനായ എത്തുന്ന 25ആം ചിത്രം എന്നാൽ ലേബലിൽ എത്തുന്ന ചിത്രത്തിൽ അയ്യ എന്ന് എല്ലാവരും സ്നേഹത്തോടെ ആരാധനയോടെ വിളിക്കുന്ന സിനിമ നാടക നടൻ ആദിമൂലം എന്ന കഥാപാത്രതെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

ബാലാജി തരണീധർ സംവിധാനം ചെയ്യുന്ന ചിത്രം, നടുവിലെ കൊഞ്ചം പാക്കാത്ത കാനോം എന്ന സൂപ്പർഹിറ്റ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിലെ വിജയ്‌യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിരിയുന്നത്. പിന്നീട് മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടി വരും. ചിത്രത്തിൽ നായികയായി എത്തുന്നത് അർച്ചനയാണ്.

You might also like