ആദ്യ സംവിധാന ചിത്രം ബറോസിന്റെ ലൊക്കേഷനിൽ ജന്മദിനം ആഘോഷിച്ച് മോഹൻലാൽ..!!

60

മോഹൻലാൽ നായകനായും നിർമാതാവ് ആയും ഗാനങ്ങൾ ആലപിച്ചും ഒക്കെ നമ്മളെ വിസ്മയങ്ങൾ നൽകിയപ്പോൾ, കാത്തിരുന്നത് ആ സ്വപ്ന സാക്ഷാൽക്കാരം കൂടി എത്തുകയാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം.

ചിത്രത്തിന്റ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാൽ തന്റെ ജന്മദിനാഘോഷവും നടത്തിയത്. നടി ജുവൽ മേരിയാണ് ഇൻസ്റ്റാഗ്രാമിൽ കൂടി ചിത്രം ആരാധകർക്കായി പങ്കുവെച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് 3ഡിയിൽ ആണ് എത്തുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം ആയിരിക്കും മോഹൻലാൽ പൂർണ്ണമായും ബറോസ് ചിത്രത്തിനായി ചെലവഴിക്കുക.