ഒടിടി റിലീസില്ല; മോഹൻലാലിന്റെ ആറാട്ടിന്റെ റിലീസ് തീയതി ഇങ്ങനെ…!!

420

മോഹൻലാലിനെ നായകനാക്കി വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ആറാട്ട് ഒക്ടോബർ 14 ന് റിലീസ് ചെയ്യുമെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൊറോണ ആദ്യ വ്യാപനത്തിന് ശേഷം ചിത്രീകരണം നടന്ന ഏറ്റവും മുതൽ മുടക്കുള്ള മലയാള സിനിമ കൂടി ആണ് ആറാട്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു പ്രത്യേക ആവശ്യവുമായി പാലക്കാടു ഒരു ഗ്രാമത്തിൽ എത്തുന്ന ഗോപന്റെ കഥയാണ് സിനിമ പറയുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.

നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് ഒരു പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ഗോപൻ എന്ന ആളുകളുടെ കഥ പറയുന്ന സിനിമ ആണ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു എത്തുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയ കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ കൃഷ്ണ തിരക്കഥ എഴുതുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ്‌ ആണ് ചിത്രത്തിൽ പ്രധാന നായിക.

കൊടുത്തേ മാളവിക മോഹൻ , രചന നാരായണൻകുട്ടി , സ്വാസിക , സാധിക വേണുഗോപാൽ എന്നിവരും ചിത്രത്തിൽ ഉണ്ട്. വമ്പൻ താരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്. നെടുമുടി വേണു , സിദ്ദിഖ് , സായി കുമാർ , വിജയ രാഘവൻ , ഇന്ദ്രൻസ് എന്നിവയും ഉണ്ട് ചിത്രത്തിൽ. വിജയ് ഉലഗനാഥ്‌ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്.

രണ്ടു മണിക്കൂർ 32 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം എന്നും തീയറ്റർ റിലീസ് ആയിരിക്കും എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നു. സജീർ മഞ്ചേരി , ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവർ ആണ് സിനിമ നിർമ്മിക്കുന്നത്. നാല് ഗാനങ്ങൾ അതോടൊപ്പം നാല് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.

എന്തായാലും ഒടിടി റിലീസ് പ്ലാൻ ചെയ്യുന്നില്ല എന്നും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമ റിലീസ് ആയതിന് ശേഷം മാത്രമേ ആറാട്ട് റീലീസ് ചെയ്യുക ഉള്ളൂ എന്നും അതുപോലെ മോഹൻലാലിനോട് ഉള്ള കടുത്ത ആരാധന മൂലം ആണ് ഏ ആർ റഹ്മാൻ സിനിമയുടെ ഭാഗമായത് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

You might also like