ലൂസിഫർ തെലുങ്കിൽ വേണമെന്ന് ആരാധകൻ; മറുപടിയുമായി പൃഥ്വിരാജ്..!!

28

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ, നിറഞ്ഞ സദസ്സിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്.

ചിത്രം തെലുങ്കിൽ റിലീസ് ചെയ്യണം എന്നാണ് പ്രിത്വിരാജിന്റെ പോസ്റ്റിൽ ആരാധകർ ട്വീറ്റ് ചെയ്തത്. ജനത ഗാരാജ് എത്തിയതിലൂടെ വമ്പൻ ആരാധകർ തന്നെയാണ് മോഹൻലാൽ തെലുങ്കിൽ ഉണ്ടാക്കിയത്. കൂടാതെ, പുലിമുരുകനും വമ്പൻ സ്വീകരണം ആണ് തെലുങ്കിൽ ലഭിച്ചത്.

ആരാധകന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ തെലുങ്ക് നാട്ടിൽ നിന്നാണ്, നിങ്ങളുടെ ചിത്രങ്ങളുടെ വലിയ ആരാധകനാണ് ഞാൻ. ലൂസിഫർ തെലുങ്കിലേക്ക് ഡബ്ബ് ചെയ്തു ഇവിടെ ഇറക്കും എന്ന് വിശ്വസിക്കുന്നു. മോഹൻലാൽ സാറിന് നല്ല മാർക്കറ്റ് ഉണ്ടിവിടെ” അതിനു മറുപടിയായി ഉടൻ ഡബ്ബ് ചെയ്ത തെലുങ്ക് വേർഷൻ പുറത്തിറങ്ങുമെന്ന് പ്രിത്വി പറഞ്ഞു.