കൊച്ചുണ്ണിയുടെ റെക്കോർഡ് വെറും 6 ദിവസം കൊണ്ട് തകർത്തെറിഞ്ഞു ലൂസിഫർ; ബോക്സോഫീസ് വേട്ട തുടരുന്നു..!!

47

2019 പിറന്ന് 3 മാസങ്ങൾ കാത്തിരിക്കേണ്ടി വന്ന ആദ്യ മോഹൻലാൽ ചിത്രത്തിനായി. മാർച്ച് 28ന് ആണ് മോഹൻലാൽ നായകനായി എത്തിയ ഈ വർഷത്തെ ആദ്യ ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രിത്വിരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.

മുരളി ഗോപി എഴുതിയ ഏറ്റവും മികച്ച തിരക്കഥാ എന്ന വിശേഷണവും പ്രശംസയും ലൂസിഫർ വഴി നേടിക്കഴിഞ്ഞു. വമ്പൻ താര നിരയിൽ ഒരുങ്ങിയ ചിത്രത്തിൽ കഥാപാത്രങ്ങളുടെ പ്രധാന്യം ഒട്ടും കുറയാതെ ആണ് മുരളി ഗോപി തിരക്കഥ പൂർത്തിയാകിയിരിക്കുന്നത്.

കേരളത്തിലെ കാർണിവൽ തീയറ്ററുകളിൽ നിന്നും കായംകുളം കൊച്ചുണ്ണി 7 ദിവസം കൊണ്ട് 2 കോടി നേടിയപ്പോൾ, ലൂസിഫർ 6 ദിവസം കൊണ്ട് കളക്ഷൻ റിപ്പോർട്ട് മറികടന്നിരിക്കുകയാണ്.

അതുപോലെ തന്നെ, തമിഴ്‌നാട് ബോക്സോഫീസിൽ വെറും 5 ദിവസങ്ങൾ കൊണ്ട് ഒരു കോടി കളക്ഷനും നേടിക്കഴിഞ്ഞു ലൂസിഫർ.

കൊച്ചി മൾട്ടിയിൽ നിന്നും മാത്രം 6 ദിവസങ്ങൾ പിന്നിടുമ്പോൾ 72.91 ലക്ഷം രൂപ നേടിക്കഴിഞ്ഞു ലൂസിഫർ.

2018 ജനുവരി മുതൽ, ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിക്കഴിഞ്ഞു വെറും 5 ദിനങ്ങൾ കൊണ്ട് ലൂസിഫർ. രണ്ടാം സ്ഥാനത്ത് കുമ്പളങ്ങി നെറ്റ്സ്, തുടർന്ന് ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ എന്നിവയാണ്.

തിരുവനന്തപുരത്ത് ഏറീസ് പ്ലെക്സിൽ നിന്നും മാത്രം 6 ദിവസം കൊണ്ട് 30 ലക്ഷം രൂപയാണ് ലൂസിഫർ നേടിയത്

You might also like