റാമിന് ശേഷം മോഹൻലാലിനൊപ്പം ഒരു സിനിമ കൂടി ചെയ്യും; ജീത്തു ജോസഫ്..!!

169

മലയാളത്തിൽ ഏറ്റവും മികച്ച കോമ്പിനേഷൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു മോഹൻലാലും അതുപോലെ ജീത്തു ജോസെഫും. വമ്പൻ വിജയങ്ങൾ ആയിരുന്നു ഇരുവരും ഒന്നിച്ച മൂന്നു ചിത്രങ്ങൾക്ക് ലഭിച്ചത്. മൂന്നു ചിത്രങ്ങളും നിർമ്മിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു.

എന്നാൽ മോഹൻലാൽ ജീത്തു ജോസഫ് ചിത്രങ്ങൾ ദൃശ്യത്തിനും ദൃശ്യം 2 നും ശേഷമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് ടീം മറ്റൊരു സിനിമ പ്രഖ്യാപിക്കുന്നതും ഷൂട്ടിങ് ആരംഭിക്കുന്നതും. റാം എന്നായിരുന്നു നൽകിയ പേര്. മോഹൻലാൽ ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ആക്ഷൻ ത്രില്ലെർ ചിത്രമായിരുന്നു റാം. എന്നാൽ ലോക്ക് ഡൌൺ എത്തിയതോടെ ഇന്ത്യക്ക് പുറത്തുള്ള ഷൂട്ടിങ് നടക്കാതെ പോയതോടെ ചിത്രം പാതിവഴിയിൽ നിൽക്കുക ആയിരുന്നു.

തൃഷ ആയിരുന്നു ചിത്രത്തിൽ മോഹൻലാലിൻറെ നായിക. ഇന്ദ്രജിത് സുകുമാരൻ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. എന്നാൽ റാം എന്ന ചിത്രം ഉടൻ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ ജീത്തു ജോസഫ് പറയുന്നത്. എന്നാൽ ഈ ചിത്രം കൂടാതെ ലാലേട്ടനൊപ്പം താൻ വീണ്ടും ഒരു ചിത്രം കൂടി ചെയ്യുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു.

ആശിർവാദ് സിനിമാസിനു വേണ്ടിയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നും ജീത്തു ജോസഫ് പറയുന്നുണ്ട്. ട്വൽത് മാൻ ഇപ്പോൾ ജീത്തു ജോസഫ് മോഹൻലാൽ കോമ്പിനേഷനിൽ എത്തിയ അവസാന ചിത്രം. ഒരു റിസോർട്ടിൽ പതിനൊന്നു സുഹൃത്തുക്കൾ അവധി ആഘോഷിക്കാൻ എത്തുന്നത് തുടർന്ന് നടക്കുന്ന മരണവും അതിന്റെ അന്വേഷണം മോഹൻലാൽ നടത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.