ചുണ്ടുകൾ കറുപ്പിച്ച് വൈശാലി ലുക്കിൽ റാമ്പിൽ തിളങ്ങി പ്രയാഗ മാർട്ടിൻ..!!

599

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് ആയിരുന്നു പ്രയാഗ മാർട്ടിൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

സാഗർ ഏലിയാസ് ജാക്കിയിൽ ചെറിയ വേഷത്തിൽ കൂടി എത്തിയ താരം എന്നാൽ ശ്രദ്ധ നേടുന്നത് മിഷ്കിൻ സംവിധാനം ചെയ്ത തമിഴ് ചിത്രം പിസാസിൽ കൂടി ആയിരുന്നു. എറണാകുളം ജില്ലയിൽ കൊച്ചിയിൽ ആയിരുന്നു പ്രയാഗ മാർട്ടിൻ ജനിക്കുന്നത്.

prayaga rose martin

മലയാളത്തിൽ ഉണ്ണി മുകുന്ദൻ ചിത്രം ഒരു മുറൈ വന്ത് പാർത്തായയിൽ കൂടി ആയിരുന്നു 2016 പ്രയാഗക്ക് മലയാളത്തിൽ ആദ്യ നായികാ വേഷവും മികച്ച പ്രേക്ഷക ശ്രദ്ധയും ലഭിക്കുകയും ചെയ്യുന്നത്.

തുടർന്ന് പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കോരി സൈമൺ, രാമലീല എന്നി ചിത്രങ്ങളിൽ കൂടി പ്രയാഗ തന്റെ അഭിനയ ലോകത്തിൽ മികവുള്ളത് ആകുക ആയിരുന്നു. കൊച്ചു ചിത്രങ്ങളുടെ ഭാഗമായി മാറിയ പ്രയാഗ കൂടുതൽ ശ്രദ്ധ നേടിയെടുത്ത ചിത്രം ആയിരുന്നു അരുൺ ഗോപി സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തിയ രാമലീല.

prayaga rose martin

തുടർന്ന് ഒരു പഴയ ബോംബ് കഥ, ബ്രോതേർസ് ഡേ തുടങ്ങിയ ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചു. അൽപ്പം തടിച്ച ശരീരമാണെങ്കിൽ കൂടിയും മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ശാലീന സൗന്ദര്യം ഒളിപ്പിച്ചു വെച്ച ആൾ കൂടിയാണ് പ്രയാഗ.

എന്നാൽ ഇപ്പോൾ റാമ്പിൽ തന്റെ തടിച്ച ശരീരം വൈശാലി ലുക്കിൽ കാണിച്ചുകൊണ്ട് ആയിരുന്നു പ്രയാഗ റോസ് മാർട്ടിൻ എത്തുമ്പോൾ ചിത്രങ്ങൾ വളരെ വൈറൽ ആയി മാറുകയാണ്.