പ്രളയത്തിൽ പണികഴിയിപ്പിച്ച പുതിയ രാജാക്കാട് പോലീസ് സ്റ്റേഷൻ തകർന്നു; ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെയോ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥ..!!

94

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങി മലയാളത്തിൽ ഏറ്റവും വലിയ വിജയം ആയ ചിത്രം ആയിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. അന്ന് വരെ മലയാളത്തിൽ ഉണ്ടായിരുന്ന ബോക്സ് ഓഫീസിൽ റെവോർഡുകൾ മുഴുവൻ തകർത്ത ദൃശ്യം മികച്ച ഫാമിലി ത്രില്ലെർ കൂടിയാണ്. തുടർന്ന് മോഹൻലാൽ – ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നത് ആറു വർഷങ്ങൾക്ക് ഇപ്പുറം റാമിൽ കൂടി ആയിരുന്നു.

എന്നാൽ റാം ലോക്ക് ഡൌൺ ആയതോടെ ഷൂട്ടിംഗ് പൂർത്തിയാകാതെ ഇരിക്കുകയാണ്. വിദേശത്ത് അടക്കം ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ട്. എന്നാൽ ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ ദൃശ്യത്തിന് രണ്ടാം ഭാഗം വരും എന്നുള്ള വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷം ആക്കുന്നത്. ആന്റണി പെരുമ്പാവൂർ ആയിരുന്നു ദൃശ്യം ചിത്രം നിർമ്മിച്ചത്. രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്ത പുറത്തു വിട്ടത് ആന്റണി പെരുമ്പാവൂർ മനോരമ ചാനൽ വഴി ആയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇതായിരിക്കും കഥ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറൽ ആകുകയാണ്. ആരാധകന്റെ കുറിപ്പ് ഇങ്ങനെ ആണ്..

നാടിനെ നടുക്കിയ പ്രളയത്തിൽ പുതുതായി പണി കഴിപ്പിച്ച രാജാക്കാട് പോലീസ് സ്റ്റേഷൻ തകർന്നു.. സ്റ്റേഷൻ നിലനിൽക്കുന്ന മലയുടെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഒന്നടങ്കം മണ്ണിലേക്ക് താഴുകയായിരുന്നു.. മൂന്നു പൊലീസുകാർ മണ്ണിനടിയിൽ പെട്ടെന്നാണ് നാട്ടുകാരിൽ നിന്നു നമുക്ക് ലഭിക്കുന്ന വിവരം..

പൊലീസുകാർക്കായി വലിയ സന്നാഹങ്ങളോടെ ഊർജിത തിരച്ചിൽ തുടരുകയാണ്… ഇപ്പോൾ കിട്ടിയ വാർത്ത… അപകടം നടന്ന ഇടത്തു നിന്ന് പോലീസുകാരുടെതെന്ന് സംശയിക്കുന്ന മൂന്ന് മൃതദേഹങ്ങളും അതോടൊപ്പം തിരിച്ചറിയാത്ത വിധത്തിൽ മറ്റൊരാളുടെ അസ്ഥികൂട അവശിഷ്ടങ്ങളും കിട്ടിയതായി പോലീസ്..

You might also like