മഞ്ജു ഇനി ധനുഷിന്റെ നായിക; മഞ്ജു വാര്യർ ഇനി തമിഴിലേക്ക്..!!

68

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഇനി തമിഴിലേക്ക്, പൊല്ലാത്തവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ ധനുഷിനെ നായകനാക്കി ഒരുക്കുന്ന അസുരൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ നായികയായി എത്തുന്നത്.

കുറച്ചു കാലങ്ങൾക്ക് മുമ്പ് നടന്ന അവാർഡ് ദാന ചടങ്ങിൽ നാഗർകോവിലിൽ ജനിച്ച മഞ്ജു വാര്യർ തമിഴ് സംസാരിച്ചത് വലിയ കയ്യടി നേടിയിരുന്നു. മലയാളത്തിൽ വലിയ ആരാധക കൂട്ടം ഉള്ള മഞ്ജു എത്തുന്നതോടെ ധനുഷ് ചിത്രത്തിന് കേരളത്തിൽ കൂടുതൽ ശ്രദ്ധ നേടാൻ കഴിയും.

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ആണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്.