ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്ന് ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!

50

ഫേസ്ബുക്കിൽ പരിചയപെട്ട യുവാവായ കാമുകനും യുവതിയും ചേർന്ന് ഭർത്താവിനെ കൊന്ന് ഫ്രിഡ്ജിൽ കയറ്റി, പിന്നീട് കുറ്റിക്കാട്ടിൽ കുഴിച്ചിട്ടു. ചർഖണ്ഡിൽ സംഭവം നടന്നത് ഇങ്ങനെയാണ്.

മൂന്ന് മാസങ്ങൾക്ക് മുമ്പാണ് തപൻ ദാസിന്റെ ഭാര്യ ശ്വേത, ഫേസ്ബുക്ക് വഴി സുമിത്ത് സിംഗിനെ പരിചയപ്പെട്ടത്. എന്നാൽ ഇരുവരുമായുള്ള പ്രണയവും അവിഹിത ബന്ധവും തപൻ ദാസ് അറിയുകയും തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്ക് ഉണ്ടാകുകയും ചെയ്തു.

വിവരം അറിഞ്ഞ കാമുകൻ സുമിതും സുഹൃത്തും ശ്വേതയും ചേർന്ന് തപൻ ദാസിനെ കൊല്ലാൻ പ്ലാൻ ചെയ്യുകയായിരുന്നു. ജനുവരി 12ന് മദ്യപിച്ചു വീട്ടിൽ എത്തിയ തപൻ ദാസിനെ മൂവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊല്ലുകായായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ ഒളിപ്പിക്കുകയായിരുന്നു.

തുടർന്ന് അടുത്ത ദിവസം വരെ മൂവരും വീട്ടിൽ തങ്ങുകയും രാവിലെ മൃതദേഹം ഓട്ടോയിൽ കയറ്റി കുട്ടിക്കാട്ടിൽ കൊണ്ടുപോയി കുഴിച്ചിടുകയും ആയിരുന്നു.

വലിയ ആസൂത്രണത്തിന്റെ ഭാഗമായി ആണ് ഭർത്താവിനെ കൊന്നത് എന്നു പോലീസ് പറയുന്നു, ഒരു ലക്ഷം രൂപയുമായി ഇറങ്ങിയ ഭർത്താവിനെ കാണാൻ ഇല്ല എന്ന് ശ്വേത പോലീസിൽ പരാതി പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുമിത്ത് സിംഗും സുഹൃത്തും ഫ്‌ളാറ്റിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ കാണുകയും തുടർന്ന് ഫോൺ പരിശോധനയിൽ ഇരുവരും തമ്മിൽ ഉള്ള ബന്ധം തെളിയുകയും സംഭവം പുറത്താകുകയും ആയിരുന്നു.