ഒടിയന്റെ ത്രില്ലടിപ്പിക്കുന്ന ഡബ്ബിങ്; അനീഷ് ജി മേനോന്റെ വാക്കുകൾ..!!

73

മോഹൻലാലിനെ നായകനാക്കി ഇനി റിലീസ് ചെയ്യാൻ ഉള്ള ഏറ്റവും ഹൈപ്പ് ഉള്ള ചിത്രമാണ് പാലക്കാടൻ മണ്ണിലെ ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ഒടിയൻ.

ഒടിയന്റെ പതിനാറ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഡബ്ബിങ്ങിനെ കുറിച്ചു അനീഷ് ജി മേനോൻ പറയുന്നത് ഇങ്ങനെ;

ഒടിയൻ ഡബ്ബിങ് പൂർത്തീകരിച്ചു?
ഈ ഒൻപത് കൊല്ലത്തെ ചെറിയ സിനിമ ജീവിതത്തിനിടയിൽ
രാത്രി ഷൂട്ടിംഗ് കുറെ ഉണ്ടായിട്ടുണ്ട്.
ആദ്യമായിട്ടാ, ഒരു midnight dubbing!
സംവിധായകൻ ശ്രീകുമാർ മേനോന്റെ captaincy ൽ
പുലർച്ചെ 4മണിക്ക് ഡബ്ബിങ് മുഴുവൻ തീർന്നു !!
ഒരു നിമിഷം പോലും ഉറങ്ങണം എന്ന് ആരും ചിന്തിച്ചതെ ഇല്ല.
അത്രയും interesting ആയിരുന്നു..
ഓരോ നിമിഷവും ത്രില്ലടിച്ചാണ് ഞങ്ങൾ ഡബ്ബിങ് പൂർത്തികരിച്ചത്.
സിനിമാ പ്രേമി എന്ന നിലക്ക് ഒന്ന് ഉറപ്പിച്ചു പറയുന്നു…
“രാത്രിയുടെ രാജാവിന്റെ ഓടിവിദ്യ കാണാൻ..
2018 ലെ ലാലേട്ടന്റെ മരണമാസ് മെഗാ ഹിറ്റ്‌ കാണാൻ…
സന്തോഷത്തോടെ തയ്യാറായികൊള്ളു.
കൊച്ചിൻ വിസ്മയ സ്റ്റുഡിയോയിൽ സഹ സംവിധായകൻ കൃഷ്ണകുമാർ, പ്രൊഡക്ഷൻ കണ്ട്രോളർ സജി ഏട്ടൻ, recordist സുബൈർ,
ബിനു തോമസ്
co-artists ചാൾസ്, ശരത് സഭ, അഭിനവ്..എന്നിവരോടൊപ്പം ഒരു സെൽഫി?

Odiyan dubbing experience Aneesh G Menon