വിക്കൻ വക്കീലായി ദിലീപ്; ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു..!!

93

ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിൽ ദിലീപ് വിക്കന്റെ വേഷത്തിൽ എത്തുന്നു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത് മമ്ത മോഹൻദാസ്, പ്രിയ ആനന്ദ്, മൂന്നാമത്തെ നായികയെ തീരുമാനിച്ചട്ടില്ല.

ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന ചിത്രം ഇന്നലെ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ദിലീപ് മമ്ത മോഹൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണിത്. മൈ ബോസും റ്റു കണ്ട്രിസ് എന്നിവയാണ് ഇതിന് മുമ്പ് അഭിനയിച്ച ചിത്രങ്ങൾ.

എസ്രാ എന്ന പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി എത്തിയ നടിയാണ് പ്രിയ ആനന്ദ്, നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയാണ് മറ്റൊരു ചിത്രം.

ബോളിവുഡ് പ്രമുഖ നിർമാണ കമ്പനിയായ വായ്കോം 18 ആണ് ദിലീപ് – ബി ഉണ്ണികൃഷ്ണൻ ചിത്രം നിർമ്മിക്കുന്നത്.

പ്രൊഫ. ഡിങ്കൻ ആണ് ദിലീപ് നായകനാകുന്ന മറ്റൊരു ചിത്രം, ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദിലീപ് നായകൻ ആകും. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും.

Dileep – B Unnikrishnan Movie