ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യം, 100 മണിക്കൂർ തുടർച്ചയായി ലൂസിഫർ ഷോ; പ്രേക്ഷകരുടെ കുത്തൊഴുക്ക് തുടരുന്നു..!!

76

ആരാണ് മോഹൻലാൽ എന്നും ബോക്സോഫീസ് പവർ എന്താണ് എന്നും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ 40 വർഷങ്ങളായി മലയാള സിനിമ അടക്കി വാഴുന്ന താരരാജാവ് തന്നെയാണ് മോഹൻലാൽ നിസംശയം പറയാൻ. ബോക്സോഫീസിൽ മോഹൻലാലിന് ഒത്ത എതിരാളികൾ ഇല്ല എന്ന് തന്നെ വേണം പറയാൻ.

മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് റെക്കോർഡുകളുടെ പെരുമഴ തീർക്കുമ്പോൾ, ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന് തുടർച്ചയായി ഷോകൾ. ചങ്ങരംകുളം മാർസ് സിനിമാസിൽ ആണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

തുടർച്ചയായി 70 ഷോകൾ ആണ് ലൂസിഫർ കളിച്ചത്. എല്ലാ ഷോകളും നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം നടത്തിയത് എന്നും മാർസ് സിനിമാസ് പറയുന്നു.

മാർസ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇൻഡ്യൻ സിനിമ ചരിത്രത്തിൽ ഇത് ആദ്യം തുടര്ച്ചയായ 100 മണിക്കൂറിൽ 70 ഷോ. ഇന്ന് 1 മണിക്ക് ഉള്ള, ദൈവികത്വവും, പൈശാചികതയും നിറഞ്ഞാടിയ ലൂസിഫർ സിനിമ പ്രദര്ശനത്തോടെ മാർസ് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സിനിമ തീയേറ്റർ ആയി മാറുകയാണ്. കളിച്ച 95% ഷോകളും നിറഞ്ഞ സദസ്സിൽ എന്നതും മാർസിനു മാത്രം സ്വന്തം. ഈ ചരിത്ര മുഹൂർത്തം ആഘോഷിക്കാൻ ഇന്ന് വൈകിട്ട് 6 മണിക്ക് മാർസ് ഒരുങ്ങുന്നു. ലൂസിഫർ നെ സ്നേഹിക്കുന്ന, മാർസ് നെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരെയും ഈ പരിപാടിയിലേക്ക് മാർസിന്റെ ചെയർമാൻ/CEO Mr. അജിത് മായ്യനാട്ട് ഹാർദ്ദവമായി ക്ഷണിക്കുന്നു.