രാഹുലിന് എതിരെ മത്സരിക്കാൻ ബിജെപിയുടെ പാർട്ടി സ്ഥാനാർത്ഥിയില്ല..!!

56

വയനാട് മത്സരിക്കാൻ കോണ്ഗ്രസ്സ് ദേശിയ നേതാവ് രാഹുൽ ഗാന്ധി എത്തുമ്പോൾ, ദേശിയ എതിരാളിയായ ബിജെപിക്ക് പാർട്ടി സ്ഥാനാർഥി ഇല്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ എതിർ സ്ഥാനാർഥി ആയി സ്മൃതി ഇറാനി അടക്കം ഉള്ള ദേശിയ നേതാക്കൾ മത്സരിക്കണം എന്നുള്ള സംസ്ഥാന ബിജെപി ഘടകത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളി.

വയനാട് സീറ്റിൽ എൻ ടി എ സ്ഥാനാർത്ഥി ആയി എത്തുക ബീഡിജെസ് നേതാവ് തുഷാർ വെള്ളാപ്പിള്ളി ആയിരിക്കും. അമിത് ഷാ ആണ് ട്വിറ്റർ വഴി തുഷാർ മത്സരിക്കും എന്നുള്ള വിവരം അറിയിച്ചത്.

തുഷാർ വെള്ളാപ്പള്ളി നീക്കിയ കരുക്കൾ സംസ്ഥാന ബിജെപി നേതാക്കൾ പോലും അറിഞ്ഞില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. വയനാട് സീറ്റ് നേരത്തെ ബീഡിജെഎസ് ന് നൽകിയിരുന്നു. രാഹുൽ എത്തിയാൽ താൻ ആയിരിക്കും അവിടെ മത്സരിക്കുക എന്നുള്ളത് അമിത് ഷായെ തുഷാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

You might also like