ചരിത്രം, ഒടിയന്റെ ഇന്ത്യയിലെ കളക്ഷൻ ഓഫീഷ്യലായി എത്തി..!!

77

കേരളക്കര മാത്രമല്ല ഇന്ത്യ മുഴുവൻ ഒടിയൻ തരംഗമാണ്. ഇന്നലെ രാവിലെ 4.30 ആണ് ഒടിയന്റെ ആദ്യ ഫാൻസ് ഷോ ആരംഭിച്ചത്, നീണ്ട രണ്ട് വർഷത്തെ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും കാത്തിരിപ്പ് അങ്ങനെ അവസാനിച്ചിരിക്കുകയാണ്. നവാഗതനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ഒരേ സമയം മൃഗമായും മനുഷ്യനായും മാറാൻ കഴിയുന്ന ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ പറയുന്ന ചിത്രത്തിൽ ഗാനങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്.

ചിത്രത്തിന് ആദ്യ ദിനം ഇന്ത്യ ഒട്ടാകെ നേടിയത് 16.48 കോടി രൂപയാണ്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ഇനി ഒടിയന് സ്വന്തമാണ്.

The hardest times lead to the greatest moments. A big thank you all for the immense love you have showered upon #Odiyan….

Posted by Odiyan on Saturday, 15 December 2018

സിനിമയിൽ ശ്രീകുമാർ മേനോൻ പരീക്ഷിച്ചിരിക്കുന്നത് ഇതുവരെ കാണാത്ത രീതിയിൽ ഉള്ള അവതരണ രീതി തന്നെയാണ്. പയ്യെ തുടങ്ങുന്ന ചിത്രം, കേന്ദ്ര കഥാപാത്രമായ ഒടിയൻ മാണിക്യന്റെ യൗവനവും അതോടൊപ്പം വാർധക്യവും ഇടകലർത്തിയാണ് കാണിക്കുന്നത്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തോടെ തുടങ്ങുന്ന ചിത്രം, വളരെ പതുക്കെയാണ് തുടങ്ങുന്നത്, ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടങ്ങൾ ഇടകലർത്തി പറയുന്ന ചിത്രം, ഒരു സമ്പൂർണ്ണ മാസ്സ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററുകളിൽ എത്തുന്നവർക്ക് നിരാശ നൽകും, ആദ്യ പകുതി വളരെ ക്ലാസ് ലുക്കിൽ മുന്നേറുമ്പോൾ, ആക്ഷൻ സീനുകൾ ഇതുവരെ കാണാത്ത രീതിയിൽ വേറിട്ട് നിന്നു, ആദ്യ പകുതി സാധാരണ പ്രേക്ഷകർക്ക് നല്ല സിനിമയിലേക്ക് നയിക്കുമ്പോൾ ആരാധകർക്ക് തെല്ല് നിരാശ നൽകുമോ എന്ന് സംശയം.

എന്നാൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, പയ്യെ തുടങ്ങി കഥയിലേക്ക് ഉള്ള വഴികൾ തെളിയിക്കുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പകയുടെ കനലുകൾ മാണിക്യനിൽ ആളികത്തുകയാണ്. ആദ്യ പകുതിയുടെ ഉണർവില്ലായ്മ മുഴുവൻ അപ്പാടെ മായ്ച്ചു കളഞ്ഞു പുതിയ മാണിക്യനെ കിട്ടിയ ആരാവമായിരുന്നു തീയറ്ററിൽ. ഒടിയന്റെ ചലനങ്ങൾക്ക് ഒപ്പം മാറി മറിയുന്ന തീഷ്ണത കൂടുന്ന ഒടിയന്റെ ബിജിഎം പ്രേക്ഷക ഹൃദയങ്ങളെ മത്ത് പിടിപ്പിച്ചു ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് മുന്നേറുകയാണ്.