കുഞ്ഞാലിമരയ്ക്കാരിൽ മോഹൻലാലിന്റേയും പ്രണവിന്റെയും നായികമാർ ഇവരാണ്..!!

93

വില്ലൻ, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി വീണ്ടും മഞ്ജു വാര്യർ എത്തുന്നു. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ആണ് മഞ്ജു വാര്യർ വീണ്ടും ലാലിന് നായിക ആകുന്നത്.

 

നാല് നായികമാരുള്ള ചിത്രത്തിൽ പ്രണവിന്റെ നായിക ആയി എത്തുന്നത് പ്രിയദർശന്റെ മകൾ കൂടിയായ കല്യാണി പ്രിയദർശൻ ആണ്. കൂടാതെ കീർത്തി സുരേഷ് മറ്റൊരു നായിക ആയി എത്തുന്നത്.

ബോളിവുഡ് നടൻ സുനിൽ ഷെട്ടി, മധു, തമിഴ് നടൻ അർജുൻ, തെലുഗു നടൻ നാഗാർജ്ജുന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബാഹുബലിക്ക് വേണ്ടി പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത സാബു സിറിൽ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. നൂറു കോടിക്ക് മുകളിൽ ബഡ്ജറ്റിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസും മൂൺ ഷോട്ട് എന്റർമെന്റും കോണ്ഫിണ്ടെന്റ് ഗ്രൂപ്പും ചേർന്നാണ്.