ബാലവിവാഹം ഒഴിവാക്കി തരണം; പൊട്ടിക്കരഞ്ഞു 13കാരി പോലീസ് സ്റ്റേഷനിൽ..!!

27

“എനിക്ക് ഇനിയും പഠിക്കണം, എന്റെ അച്ഛൻ എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ പോകുകയാണ്, എനിക്ക് പഠിച്ചു വലിയ ആൾ ആകണം, പിതാവ് എനിക്ക് വരനെ അന്വേഷിക്കുകയാണ്, പിതാവിനോട് ഞാൻ എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല” ഇങ്ങനെ ഒരു അഭ്യർത്ഥനയും കൂടേ ഒരു പരാതിയും ആയി ആണ് പതിമൂന്ന് കാരി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ എത്തിയത്.

കൊൽക്കത്തയിൽ ആണ് സംഭവം, സ്‌കൂൾ യൂണിഫോമിൽ എത്തിയ പെണ്കുട്ടി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരാതി പറഞ്ഞത്.

സ്‌കൂൾ യൂണിഫോമിൽ സ്‌കൂളിൽ നിന്നും രണ്ടു കിലോമീറ്റർ നടന്ന് വന്നാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടിയിൽ നിന്നും വിശദമായ പരാതി ലഭിച്ചതിന് ശേഷം പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയും പിതാവിൽ നിന്നും കുട്ടിയെ പ്രായപൂർത്തി ആകും വരെ വിവാഹം കഴിപ്പിക്കരുത് എന്നും എഴുതി വാങ്ങി.

You might also like