പതിഞ്ഞ താളത്തിലുള്ള തുടക്കം; ഭീഷ്മ ആദ്യ പകുതി ആരാധകർക്ക് നൽകുന്നത് നിരാശയോ..!!

4,102

ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് മമ്മൂട്ടി ടീം നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഒന്നിപ്പിക്കുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. മലയാളത്തിലെ മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന ചിത്രം എത്തുന്നത് വമ്പൻ താരനിരയിൽ തന്നെയാണ്.

മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ കൂട്ടുകുടുംബത്തിൽ നടക്കുന്ന ചില ചേരിപ്പോരിന്റെ കഥയാണ് ഭീഷ്മ പറയുന്നത്. അമൽ നീരദ് നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.

മമ്മൂട്ടി കഥാപാത്രം മൈക്കിളിന്റെ അതിഗംഭീരമായ ഇൻട്രോ സീൻ തന്നെയാണ് ചിത്രത്തിൽ ആദ്യ പകുതിയിലെ ഹൈലൈറ്റ്. അമൽ നീരദ് എന്ന സംവിധായകൻ തന്റെ ചിത്രങ്ങളിൽ കൊണ്ടുവരുന്ന സ്ഥിരം സ്റ്റൈൽ തുടക്കം തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

പതിഞ്ഞ താളത്തിൽ ആയിരുന്നു ചിത്രം തുടങ്ങുന്നത്. എന്നാൽ അമൽ നീരദ് എന്ന സംവിധായകനിൽ നിന്നും പിറക്കുന്ന മികച്ച ഫ്രയിമുകൾ ഈ ചിത്രത്തിൽ ഉം ഉണ്ട്. ഓരോ കഥാപാത്രങ്ങൾക്കും അർഹിക്കുന്ന രീതിയിൽ ഉള്ള ഇൻട്രോ നൽകുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയം നേടി എന്ന് വേണം പറയാൻ.

അതെ സമയം പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിലേക്ക് എത്തുമ്പോൾ അതി ഗംഭീരമായ ചടുലമായ മാറ്റങ്ങൾ ചിത്രത്തിൽ ഉണ്ട്. അഞ്ഞൂറ്റി എന്ന തറവാടിലെ പലരും തമ്മിലുള്ള ബന്ധങ്ങളും തർക്കങ്ങളും എല്ലാം ആണ് ആദ്യ പകുതി പറയുന്നത്.

ഇന്റർവെൽ പഞ്ച് നൽകുന്ന ചിത്രം രണ്ടാം പകുതി അതിഗംഭീരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. മമ്മൂട്ടിക്ക് പുറമെ ശ്രീനാഥ് ഭാസി സൗബിൻ ഷാഹിർ ഷൈൻ ടോം ചാക്കോ സുദേവ് നായർ ഹാരിഷ് ഉത്തമൻ അബു സലിം അനഘ അനസൂയ ഭരദ്വാജ് വീണ നന്ദകുമാർ ശ്രിന്ദ ലെന നദിയ മൊയ്‌ദു കെ പി എ സി ലളിത ജിനു ജോസഫ് , നെടുമുടി വേണു ദിലീഷ് പോത്തൻ ഫർഹാൻ ഫാസിൽ നിസ്താർ സേട്ട് മാല പാർവതി കോട്ടയം രമേശ് , പോളി വത്സൻ ധന്യ , അനന്യ റംസാൻ ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്.

You might also like