ആറാട്ടിനെ വെറുതെ വിട്ടൂടെ, അതൊരു പാവം സിനിമയാണ്; അപേക്ഷയുമായി ബി ഉണ്ണികൃഷ്ണൻ..!!

64

2017 പുറത്തിറങ്ങിയ വില്ലൻ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ആയിരുന്നു നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാലിന്റെ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി ആയിരുന്നു ചിത്രം എത്തിയത്. എന്നാൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്നുള്ളതാണ് സത്യം.

ഒരു സ്പൂഫ് ചിത്രമായി ആയിരുന്നു ഉദയകൃഷ്ണ ഇതിന്റെ തിരക്കഥ ഒരിക്കയത് എങ്കിൽ കൂടിയും അതിന്റെ കൃത്യതയിൽ പ്രേക്ഷനിലേക്ക് എത്തിയില്ല എന്നുള്ളതാണ് സത്യം. നെയ്യാറ്റിൻകരയിൽ നിന്നും പ്രത്യേക ലക്ഷ്യവുമായി പാലക്കാട് മുതലക്കോട്ടയിലേക്ക് ആണ് മോഹൻലാൽ കഥാപാത്രം ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ എത്തുന്നത്.

തുടർന്ന് നടക്കുന്ന സംഭവികാസങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത് എങ്കിൽ കൂടിയും ആദ്യ പകുതി കഴിഞ്ഞു ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ചിത്രം പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിയ്യാതെ ആയി പോകുന്നതോടെ ആണ് ചിത്രം പരാജയം ആയി മാറിയത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മനസ്സ് തുറന്നത്. ആറാട്ടിനെ എന്തിനാണ് നിങ്ങൾ ഇത്രയധികം വിശകലനം ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് വെളിയിൽ വന്നു ഹാപ്പി ആയിട്ട് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ ആ സിനിമ നിങ്ങൾ മറന്നു കളഞ്ഞേക്ക്.

വേണമെങ്കിൽ ആ സിനിമയുടെ ഫായിട്ട് ഇഷ്ടം ആയി ഫൺ ഇഷ്ടമായി, ലാൽ സാറിനെ ഇഷ്ടമായി എന്നൊക്കെ പറഞ്ഞോ. സിനിമ കണ്ടിട്ട് അതിന്റെ പൊളിറ്റിക്കൽ കറക്ട്നെസിനെ കുരുക്ക് എഴുതിയേക്കാം. ചിത്രങ്ങൾ അങ്ങനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറഞ്ഞാൽ തനിക്ക് അറിഞ്ഞൂടാ.

അതിനെ വെറുതെ വിടുന്നത് അല്ലെ നല്ലത്. നിങ്ങൾ എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ലാലേട്ടന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊ ല്ലാതിരുന്നൂടെ ബി ഉണ്ണികൃഷ്ണൻ ചോദിക്കുന്നു.

You might also like