ഭീഷ്മ പർവ്വം ഹിന്ദിയിൽ ചെയ്യാനൊരുങ്ങി കരൺ ജോഹർ; മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമായി മാറാൻ ഭീഷ്മ..!!

393

മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കഴിഞ്ഞു അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്വ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നൊരുക്കിയ തിരക്കഥയിൽ മൈക്കിൾ എന്ന വേഷത്തിൽ ആണ് മമ്മൂട്ടി എത്തിയത്.

ആദ്യമായി അമ്പത് കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഭീഷ്മ. എന്നാൽ ഇപ്പോൾ നൂറുകോടി കളക്ഷൻ നേടാൻ കുതിക്കുന്ന ചിത്രത്തിനെ കുറിച്ച് മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് എത്തുന്നത്. ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഹിന്ദി റീമേക്ക് എടുത്തത്തിനു പിന്നാലെ ആണ് കരൺ ജോഹറിന്റെ ധര്മ പ്രൊഡക്ഷൻസ് ഭീഷ്മ പർവ്വത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി എന്നുള്ള റിപ്പോർട്ട് വരുന്നത്.

Bheeshma Parvam' movie review l Mammootty l Amal Neerad

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി എന്നുള്ള റിപ്പോർട്ട് വരുന്നത്. ഇപ്പോൾ അമൽ നീരദ് നിർമ്മിച്ച ഭീഷ്മ പർവ്വം ചിത്രത്തിന് റീമേക്ക് അവകാശത്തിനു വേണ്ടിയുമുള്ള ശ്രമങ്ങൾ കരൺ ജോഹർ നടത്തി എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ബോളിവുഡ് സിനിമ മേഖലയിലെ ഏറ്റവും മികച്ച സംവിധായകനും നിർമാതാവും ആണ് കരൺ ജോഹർ.