3 ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും..!!

46

മലയാളത്തിലെ ഏറ്റവും ഹിറ്റ് കൊമ്പിനേഷനിൽ ഒന്നായി നമുക്ക് വേണമെങ്കിൽ വിശേഷിപ്പിക്കാം മോഹൻലാൽ ആന്റണി പെരുമ്പാവൂർ ടീമിനെ, ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് വിസ്മയ കാഴ്ചകൾ തന്നെയാണ് സമ്മാനിക്കുന്നത്.

മോഹൻലാൽ നായകനായി എത്തുമ്പോൾ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം എങ്കിൽ ചിത്രത്തിന്റെ ഹൈപ്പ് ഒരു പടി കൂടി മുകളിൽ നിൽക്കും.

കാലം തെളിയിച്ച വിജയ കൂട്ടുകെട്ട് തന്നെയായി ഇത് തുടരുകയും ചെയ്യുന്നു, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ഇട്ടിമാണി മെയിഡ് ഇൻ ചൈന, ഓണത്തിന് എത്തുകയാണ്.

നവാഗത സംവിധായകർക്ക് അവസരങ്ങൾ നൽകിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ വീണ്ടും, ഒടിയനിൽ ശ്രീകുമാർ മേനോനും, ലൂസിഫറിൽ പൃഥ്വിരാജിനും, തുടർന്ന് ഇടിമാണിയിൽ പുതുമുഖ സംവിധായകരിൽ കൂടി കോമഡിയും സൻസ്പെൻസും ഉള്ള ഒരു ഫാമിലി എന്റർടെയിൻമെന്റ് തന്നെയാണ് എത്തുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ നിർമാതാവും ആണ് ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ ആണ് സംവിധാനം, മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി തുടങ്ങി വമ്പൻ താരനിരയാണ് മരക്കറിൽ താരങ്ങൾ ആയി എത്തുന്നത്.

തുടർന്ന് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ആണ് ആശിർവാദ് ഒരുക്കുന്ന മറ്റൊരു ചിത്രം, ത്രീ ഡിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്, ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് ലോകോത്തര താരങ്ങൾ, ഗോവയാണ് പ്രധാന ലൊക്കേഷൻ.

പിന്നെ എത്തുന്നത് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആണ്, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം, 200 കോടി ബിസിനെസ്സ് നടന്ന ആദ്യ ചിത്രത്തിന്റെ വമ്പൻ വിജയം തന്നെയാണ് രണ്ടാം ചിത്രത്തിന് ഉള്ള പ്രചോദനം എന്നും പൃഥ്വിരാജ് പറയുന്നു.