മോഹൻലാൽ ഏറ്റവും മികച്ച നാച്ചുറൽ ആക്ടർ; രജനികാന്ത്, സൂര്യയെ കുറിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ..!!

63

കെ വി ആനന്ദ് സംവിധാനം ചെയ്ത് മോഹൻലാൽ സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കാപ്പാൻ.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, മോഹൻലാൽ, സൂര്യ എന്നിവർക്ക് ഒപ്പം വിശിഷ്ട അതിഥിയായി എത്തിയത് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനി കാന്ത് ആയിരുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും നാച്ചുറൽ ആയ ആക്ടിങ് ഉള്ള നടൻ ആണ് മോഹൻലാൽ എന്നും അദ്ദേഹത്തിന്റെ സാന്നിദ്യം കാപ്പാൻ എന്ന ചിത്രത്തിന്റെ അനുഗ്രഹം ആണ് എന്നുമാണ് രജനികാന്ത് മോഹൻലാലിന്റെ സാന്നിധ്യത്തിൽ വ്യക്തമാക്കിയത്.

അതുപോലെ, തന്റെ നാപ്പത് വർഷ അഭിനയ ജീവിതത്തിൽ, സൂര്യയെ പോലെ ഡെഡിക്കേറ്റ് ആയ ഒരു നടനെ കണ്ടട്ടില്ല എന്നും മോഹൻലാൽ പറയുന്നു.

മോഹൻലാൽ, ആര്യ, സൂര്യ, സായ്യേഷ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ, സംവിധായകൻ ശങ്കർ, സംഗീത സംവിധായകൻ ഹാരിസ് ജയരാജ്, വൈരമുത്തു, രജനികാന്ത് എന്നിവർ പങ്കെടുത്തു.